Site icon All About Cardiovascular System and Disorders

ബ്ലാലോക്ക്-ടോസ്സിഗ് ഷണ്ട് എന്താണ്?

YouTube video player

ബ്ലാലോക്ക്-ടോസ്സിഗ് ഷണ്ട് എന്താണ്?

ഹൃദയത്തിന്റെ ചില ജനന വൈകല്യങ്ങളുള്ള കുട്ടികളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഓപ്പറേഷനാണ് ബ്ലാലോക്ക്-ടോസ്സിഗ് ഷണ്ട്. നാല് വൈകല്യങ്ങളുള്ള ടെറ്റ്രോളജി ഓഫ് ഫേലോ എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ് സാധാരണ ഉദാഹരണം. ഈ അവസ്ഥയിൽ ശ്വാസകോശത്തിലേക്കുള്ള രക്ത സഞ്ചാരം കുറവായിരിക്കും.

ബ്ലാലോക്ക്-ടോസ്സിഗ് ഷണ്ട് എന്താണ്?

ശരീരത്തിലെ ഓക്സിജൻ കുറയുന്നതിനാൽ നീല നിറവും ഉണ്ടാകും. BT shunt എന്ന് ചുരുക്കത്തിൽ അറിയപ്പെടുന്ന Blalock – Taussig shunt, അയോർട്ടയുടെ ഒരു ശാഖയും ശ്വാസകോശ ധമനിയുടെ ഒരു ശാഖയും തമ്മിൽ ഒരു ബന്ധം സൃഷ്ടിക്കുന്നു. ഉയർന്ന മർദ്ദത്തിൽ ഉള്ള അയോർട്ടയിലെ രക്തം താഴ്ന്ന മർദ്ദത്തിൽ ഉള്ള പൾമണറി ആർട്ടറിയിലേക്ക് ഒഴുകുന്നു.

ഇത് ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഇടത് ആട്രിയത്തിൽ എത്തുന്ന രക്തത്തിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ബി ട്ടി ഷണ്ട് രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുകയും നീല നിറം കുറയ്ക്കുകയും ചെയ്യുന്നു.

Exit mobile version