റീജിയണൽ വോൾ മോഷൻ അബ്നോർമാലിറ്റി എന്താണ്?
റീജിയണൽ വോൾ മോഷൻ അബ്നോർമാലിറ്റി എന്നാൽ ഹൃദയപേശികളുടെ ഒരു മേഖലയുടെ ചലനം അസാധാരണമാണ് എന്നാണ്. എക്കോകാർഡിയോഗ്രാഫിയിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു പദമാണിത്. ഹൃദയത്തിന്റെ അൾട്രാസൗണ്ട് ഇമേജിംഗ് ആണ് എക്കോകാർഡിയോഗ്രാഫി. മിക്കപ്പോഴും എക്കോകാർഡിയോഗ്രാഫി റിപ്പോർട്ടുകൾ RWMA എന്ന ഹ്രസ്വ രൂപമാണ് ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ ചലനത്തെ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന മറ്റ് പരിശോധനകളും ഈ പദം ഉപയോഗിക്കുന്നു. മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ്, ഹൃദയത്തിന്റെ ന്യൂക്ലിയർ സ്കാൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹൃദയത്തിന്റെ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗിനെ കാർഡിയാക് മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് എന്ന് വിളിക്കുന്നു.
രക്തക്കുഴലുകൾക്ക് ബ്ലോക്കുള്ള ഹൃദയപേശികളുടെ മേഖലയിലാണ്റ റീജിയണൽ വോൾ മോഷൻ അബ്നോർമാലിറ്റി സാധാരണയായി കാണുന്നത്. ഉദാഹരണത്തിന്, വലത് കൊറോണറി ആർട്ടറിയിൽ ബ്ലോക്ക് ഉണ്ടെങ്കിൽ ഇടത് വെൻട്രിക്കിളിന്റെ താഴത്തെ ഭാഗം നന്നായി സങ്കോചിക്കുങ്ങുന്നില്ല. ഇടത് വെൻട്രിക്കിൾ ഹൃദയത്തിന്റെ താഴത്തെ പേശി അറയാണ്, ഇത് മുഴുവൻ ശരീരത്തിലേക്കും രക്തം പമ്പ് ചെയ്യുന്നു. ഹൃദയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകളാണ് കൊറോണറി ആർട്ടറികൾ.
ഹൃദയത്തിന്റെ വിവിധ തരം റീജിയണൽ വോൾ മോഷൻ അബ്നോർമാലിറ്റികൾ ഇവയാണ്:
ഹൈപ്പോകൈനീസിയ: ഹൃദയപേശികളുടെ ഒരു ഭാഗത്തിന്റെ സങ്കോചം കുറയുന്നു.
അകൈനീസിയ: ഹൃദയപേശികളുടെ ഒരു ഭാഗം തീരെ സങ്കോചിക്കുങ്ങുന്നില്ല.
ഹൈപ്പർകൈനീസിയ: ഹൃദയപേശികളുടെ ഒരു ഭാഗം സാധാരണയേക്കാൾ ശക്തമായി സങ്കോചിക്കുങ്ങുന്നു.
ഡിസ്കൈനീയ: ഹൃദയത്തിന്റെ ബാക്കി ഭാഗങ്ങൾ സങ്കോചിമ്പോൾ ഹൃദയപേശികളിലെ ഒരു ഭാഗം പുറത്തേക്ക് തള്ളി വരുന്നു.

