വ്യായാമത്തിനനുസരിച്ച് ഹൃദയമിടിപ്പ് വർദ്ധിക്കുന്നില്ലെങ്കിൽ എന്ത് സംഭവിക്കും?
സ്ട്രോക്ക് വോള്യം, ഹൃദയമിടിപ്പ് എന്നിവയുടെ ഉൽപ്പന്നമാണ് കാർഡിയാക് ഔട്ട്പുട്ട്. ഹൃദയമിടിപ്പ് വേണ്ടത്ര ഉയരുന്നില്ലെങ്കിൽ കാർഡിയാക് ഔട്ട്പുട്ട് വേണ്ടത്ര ഉയരുകയില്ല. വ്യായാമം ചെയ്യുന്ന പേശികളിലെ രക്തക്കുഴലുകളിലൂടെ കൂടുതൽ രക്തം ഒഴുകുന്നതിനാൽ, കാർഡിയാക് ഔട്ട്പുട്ട് വർദ്ധിക്കുന്നില്ലെങ്കിൽ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം കുറയും. ഇത് മൂലം ആ വ്യക്തി ബോധരഹിതനാകാൻ സാധ്യതയുണ്ട്.
വ്യായാമത്തിനനുസരിച്ച് ഹൃദയമിടിപ്പ് വർദ്ധിക്കാത്തതിനെ ക്രോണോട്രോപിക് ഇൻകോംപീറ്റൻസ് എന്ന് വിളിക്കുന്നു. (ക്രോണോസ്: സമയവുമായി ബന്ധപ്പെട്ടത്).


