Site icon All About Cardiovascular System and Disorders

ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ ആശുപത്രിയിൽ പോകുന്ന വഴി ചുമച്ചുകൊണ്ടിരിക്കണമെന്ന് പറയുന്നത് ശരിയാണോ?

YouTube video player

ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ ആശുപത്രിയിൽ പോകുന്ന വഴി ചുമച്ചുകൊണ്ടിരിക്കണമെന്ന് പറയുന്നത് ശരിയാണോ?

ഒട്ടും ശരിയല്ല. ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് ഹൃദയത്തിന്റെ ഒരു രക്തകുഴൽ ബ്ലോക്ക് ആവുമ്പോളാണ്. അതിന് ചുമകൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല. പൂർണ്ണ വിശ്രമവും, പെട്ടന്ന് ആശുപത്രിയിൽ എത്തുകയുമാണ് വേണ്ടത്. കഴിവതും ഒരു ആംബുലൻസിൽ പോകുന്നതാണ് നല്ലത്. സ്വന്തം ഡ്രൈവ് ചെയ്യുന്നത് അഭികാമ്യമല്ല.

ആൻജിയോപ്ലാസ്റ്റി പോലുള്ള ചികിത്സ സമയത്ത് പെട്ടന്ന് ഹൃദയമിടിപ്പ് കുറഞ്ഞുപോയാൽ അത് ഹൃസ്വ നേരത്തേക്ക് വർദ്ധിപ്പിക്കുന്നതിന് ചുമകൊണ്ട് സാധിച്ചെക്കേം. അങ്ങിനെ ചെയ്യാൻ അപ്പോൾ ചികില്സിക്കുന്ന ഡോക്ടർ ആവശ്യപ്പെട്ടേക്കാം. ഈ അനുഭവം ഉദ്ധരിച്ചായിരിക്കാം ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ ചുമച്ചുകൊണ്ടിരിക്കണമെന്ന തെറ്റായ ധാരണ ഉടലെടുത്തത്.

Exit mobile version