അമേച്വർ റേഡിയോയിൽ ആന്റിന ട്യൂണർ എന്താണ്?

അമേച്വർ റേഡിയോയിൽ ആന്റിന ട്യൂണർ എന്താണ്?

ആന്റിന ട്യൂണർ എന്നത് ട്രാൻസ്‌സീവറിന്റെ ഔട്ട്‌പുട്ട് ഇംപെഡൻസ് ആന്റിനയുമായി മാച്ച് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്. കുറഞ്ഞ സ്റ്റാൻഡിംഗ് വേവ് റേഷ്യോ അഥവാ SWR വരുന്ന രീതിയിൽ ആന്റിന ആവൃത്തിയിലേക്ക് ട്യൂൺ ചെയ്യുമ്പോൾ ഒപ്റ്റിമൽ പവർ ട്രാൻസ്ഫർ സംഭവിക്കുന്നു. ആന്റിന മാച്ച് ചെയ്യാത്തപ്പോൾ, ഉയർന്ന SWR ഉണ്ടാകും, ഇത് റേഡിയേറ്റഡ്‌ പവർ കുറക്കുകയും, ഫൈനൽ ആർഎഫ് പവർ ആംപ്ലിഫയറും ഫീഡർ കേബിളും ചൂടാകാനും കാരണമാകുന്നു.

മിക്ക ആധുനിക ട്രാൻസ്‌സീവറുകളും 50 ഓംസിന്റെ ഔട്ട്‌പുട്ട് ഇം‌പെഡൻസിനായി നിർമ്മിച്ചതാണ്. അവയിൽ പലതിനും ബിൽറ്റ്-ഇൻ ഓട്ടോമാറ്റിക് ആന്റിന ട്യൂണറും ഉണ്ട്. RF പവർ ആംപ്ലിഫയറിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ പവർ കുറയ്ക്കുന്നതിനുള്ള ഓട്ടോമാറ്റിക് പവർ ഔട്ട്പുട്ട് റിഡക്ഷൻ മെക്കാനിസങ്ങളും അവയിലുണ്ട്. ഹാൻഡ്-ഹെൽഡ് VHF/UHF ട്രാൻസ്‌സിവറുകളുടെ ആന്റിന ട്യൂണർ സർക്യൂട്ടുകൾ HF-ൽ നിന്ന് വ്യത്യസ്തമായി ഒരു ചെറിയ ഫ്രീക്വൻസി ബാൻഡിൽ മാത്രമേ പ്രവർത്തിക്കേണ്ടതുള്ളു.