എന്റെ അമേച്വർ റേഡിയോ (ഹാം റേഡിയോ) ഓർമ്മകുറിപ്പുകൾ

എന്റെ അമേച്വർ റേഡിയോ (ഹാം റേഡിയോ) ഓർമ്മകുറിപ്പുകൾ

1970-കളിൽ സ്കൂളിൽ പഠിക്കുമ്പോൾ അമച്വർ റേഡിയോ എന്ന ആശയത്തെക്കുറിച്ച് ഒരു ജ്യോതിശാസ്ത്ര പുസ്തകത്തിൽ നിന്ന് അറിയാൻ ഇടയായി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ പ്രാദേശിക പത്രത്തിൽ ഹാം റേഡിയോയെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചു. അന്ന് മുതൽ വീട്ടിലെ റേഡിയോയിൽ ഹാം സംഭാഷണങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. എന്നാൽ ബിരുദമെടുത്ത ശേഷമാണ് എനിക്ക് മോഴ്‌സ് കോഡിൽ പ്രാവീണ്യം നേടാനും അമച്വർ റേഡിയോ പരീക്ഷ എഴുതി ലൈസൻസ് എടുക്കാനും തരപ്പെട്ടത്.

VU2VWN, വസന്ത് രൂപകൽപന ചെയ്ത ഒരു കൊച്ചു അമച്വർ റേഡിയോ ഉപകരണം സ്വയമായി ഉണ്ടാക്കി മറ്റു ഹാം റേഡിയോ ഓപ്പറേറ്റർമാരുമായി കോൺടാക്ട് ചെയ്യാൻ സാധിച്ചു. പിന്നീട് വാൽവുകൾ ഉപയോഗിച്ചുള്ള കൂടുതൽ ശക്തിയുള്ള ഉപകരണം നിർമ്മിക്കാൻ സാധിച്ചു. അത് ഉപയോഗിച്ച് 1988ൽ കേരളത്തിൽ നടന്ന നാഷണൽ ഗെയിംസ് വേദിയിലെ ആശയവിനിമയ സംവിധാനത്തിൽ പങ്കാളിയാകാനും സാധിച്ചു.