ട്രാൻസിസ്റ്ററുകൾ (Transistors)
|ട്രാൻസിസ്റ്ററുകൾ (Transistors)
ഈ പ്രിന്റഡ് സർക്യൂട്ട് ബോർഡിൽ രണ്ട് ട്രാൻസിസ്റ്ററുകളും ഒരു ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററും കാണാം. ഇവ സിലിക്കൺ ട്രാൻസിസ്റ്ററുകൾ ആണ്. മുൻ കാലങ്ങളിൽ ജെർമേനിയം ട്രാൻസിസ്റ്ററുകളും ലഭ്യമായിരുന്നു. ട്രാൻസിസ്റ്ററുകൾക്ക് മൂന്ന് പിന്നുകളാണ് ഉള്ളത്. ലളിതമായ ആംപ്ലിഫൈർ സർക്യൂട്ടുകളിൽ ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കാം.
സ്വിച്ചിങ് സർക്യൂട്ടുകളിലും ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കാം. ഇപ്പോൾ ആംപ്ലിഫയറുകളിൽ അധികവും ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളാണ് ഉപയോഗിക്കാറ്. ഒരു ഇന്റഗ്രേറ്റഡ് സർക്യൂട്ടിനകത്ത് വളരെ അധികം ട്രാൻസിസ്റ്ററുകളും, റെസിസ്റ്ററുകളും എല്ലാം ഒരു ചെറിയ ചിപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഐ സി ചിപ്പുകൾ നമ്മൾ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലും, വാഹനങ്ങളിലും, കംപ്യൂട്ടറിലും, മൊബൈൽ ഫോണിലും സർവ്വ സാധാരണമാണ്.
Two transistors and an electrolytic capacitor can be seen on this printed circuit board. These are silicon transistors. Germanium transistors were also available in earlier times. Transistors have three pins. Transistors can be used in simple amplifier circuits.
Transistors can also be used in switching circuits. Most amplifiers today use integrated circuits. An integrated circuit contains many transistors and resistors all on a small chip. IC chips are ubiquitous in all the devices we use, in vehicles, computers, and mobile phones.