ഇപ്പോൾ പന്ത്രണ്ട് ഇഞ്ച് വ്യാസമുള്ള പത്ത് ചെടിച്ചട്ടികളിലാണ് ചെടികൾ വളരുന്നത്. നേരത്ത ഉണ്ടായിരുന്ന അഞ്ചു ചട്ടികൾ ലീക്ക് കണ്ടത് കൊണ്ട് മുറ്റത്തേക്ക് മാറ്റി. ലീക്കുള്ള ചെടിച്ചട്ടികൾ വെള്ള പെയിന്റ് അടിച്ച മട്ടുപ്പാവിൽ വെച്ചാൽ മണ്ണൊലിച്ച് മൊത്തം ചെളിയാവും. കുറെ
പയർ പടർത്താൻ മറ്റു സൗകര്യങ്ങൾ ഇല്ലാത്തത്തിനാൽ വീട്ടിലെ വയറിങ്ങിന് ഉപയോഗിച്ചതിന്റെ ബാക്കി പൈപ്പിൽ പടർത്തിയത് മുൻപ് പോസ്റ്റ് ചെയ്തിരുന്നല്ലോ. താഴത്തെ ഇലകളിൽ കീടബാധ ഉണ്ടെങ്കിലും, പുതിയ ഇലകൾ നല്ല ഉശിരിൽ വളരുന്നത് കാണാം. ചെടി പൂക്കുകയും പയർ ഉണ്ടാകാൻ
ഈ ഗ്രാഫ്ട് ചെയ്ത പ്ലാവ് നഴ്സറിയിൽ നിന്ന് കൊണ്ടുവന്നപ്പോൾ ഒരു കുഞ്ഞു ചക്ക ഉണ്ടായിരുന്നു. അത് കൊഴിഞ്ഞു പോയി. ദിവസങ്ങൾക്കുളിൽ ഒരെണ്ണം കൂടി ഉണ്ടായി. അതും കൊഴിഞ്ഞു പോയി. പിന്നെ ഒന്നര കൊല്ലമായി ഒന്നുമില്ലായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും
ജലസേചന സൗകര്യം ഇല്ലാത്ത സ്ഥലത്ത് വളരുന്ന വാഴകളാണിവ. കുലകൾക്ക് വാട്ടം തുങ്ങിയോ എന്ന് സംശയം. വാഴപ്പൂക്കളുടെ പുറമെയുള്ള ബ്രാക്റ്റുകൾ വാടിയിരിക്കുന്നു. ഒരെണ്ണത്തിന് കുലയുടെ കൂടെയുള്ള ഇലയും വാടിയിട്ടുണ്ട്. വാഴക്കൂട്ടത്തിലെ ചില വാഴകളുടെ കൂമ്പ് ഉണങ്ങി പോയി. കഴിഞ്ഞ കൊല്ലം
ഗോൾഡികൾ എന്നാണ് വീട്ടിലെ കുഞ്ഞു കുട്ടി സ്വർണ്ണ മത്സ്യങ്ങളെ സ്നേഹപൂർവ്വം വിളിക്കാറ്. അവ നല്ല ഉത്സാഹത്തിൽ അങ്ങോട്ടുമിങ്ങോട്ടും വേഗത്തിൽ നീന്തുന്നത് കാണാം. എന്നാൽ ടെറ്റ്രകൾ വളരെ മന്ന ഗതിയിലാണ് നീന്തുന്നത്. ഭക്ഷണ കാര്യത്തിലും ഗോൾഡികൾ ടെറ്റ്രകളേക്കാൾ വളരെ മുന്നിലാണ്.
ഒരു ചെടിച്ചട്ടിയിൽ ചുവന്ന ചീര വിത്തുകൾ നട്ടുണ്ടായ തൈകൾ മറ്റു ചെടിച്ചട്ടികളിലേക്ക് പറിച്ചു നടുകയായിരുന്നു. വിത്ത് ഓൺലൈൻ ആയി വാങ്ങിച്ചതാണ്. ഈ ചെടിച്ചട്ടിയിലാണ് ചുവന്ന ചീര ചെടികൾ ഏറ്റവും നന്നായി വളരുന്നത്. എന്റെ പതിവനുസരിച്ച് അടുത്ത് തന്നെ ഇലകൾ
ഇത് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വഴുതന ചെടികളുടെ വിഡിയോ ക്ലിപ്പ് ആണ്. കുറേ ഇലകളിൽ ചിത്രകീടങ്ങളുടെ ഉപദ്രവം ഉണ്ടായതിന്റെ അടയാളങ്ങൾ കാണാം. തക്കാളി, വഴുതന ചെടികളിലാണ് അത്തരം ഇലകൾ ഉണ്ടായിരുന്നത്. ഒരു അനിയൻ നിർദ്ദേശിച്ചത് പോലെ ചിത്രകീടം
യഥാർത്ഥത്തിൽ ഈ റോസാ ചെടി ഈ കാണുന്ന ചെടിച്ചട്ടിയിൽ അല്ല വളരുന്നത്. അടുത്തുള്ള ചെടിച്ചട്ടിയിൽ വളരുന്ന റോസാച്ചെടിയുടെ ഒരു ശിഖരം ഇങ്ങോട്ട് വിരുന്ന് വന്ന് പുഷ്പിച്ചതാണ്. ഈ ചെടിച്ചട്ടിയിൽ ഉണങ്ങിയ പോലെ കാണുന്ന കമ്പുകളും യഥാർത്ഥത്തിൽ ഉണങ്ങിയവയല്ല. കുറച്ചുകൂടി
ഇയ്യിടെ ഇങ്ങനെ വായിക്കാനിടയായി: ആപ്പിൾ കേരളത്തിൽ വളരുകയില്ല, എന്തെന്നാൽ ഇവിടെ ചൂട് കൂടുതലാണ്. തെങ്ങ് കാശ്മീരിൽ വളരില്ല, കാരണം അവിടെ തണുപ്പ് കൂടുതലാണ്. അപ്പോൾ എന്റെ ഓറഞ്ച് ചെടി കൊല്ലങ്ങളായി കായ്ക്കാത്തത് ഇവിടെ ചൂട് കൂടിയത് കൊണ്ടാണോ? പ്രായമായ
തൊട്ടടുത്ത ചെടിച്ചട്ടികളിൽ വളരുന്ന രണ്ട് പാവൽ ചെടികളും കായ്ക്കാത്ത ഒട്ടുമാവിൽ പടർന്നു കയറി. ഒരെണ്ണം ആര്യവേപ്പിൻ ചെടി വഴിയും, മറ്റൊന്ന് തുളസി ചെടി വഴിയും. ഇനി അവക്ക് പടരാൻ അത്യാവശ്യം സ്ഥലം വീട്ടുമുറ്റത്തെ ഒട്ടുമാവിൽ ഉണ്ട്. താമസിയാതെ കായ്ക്കാത്ത