Category: Fruit plants

ഞാലിപ്പൂവൻ വാഴക്കുല വിടർന്നു വരുന്നു

ഞാലിപ്പൂവൻ വാഴക്കുല വിടർന്നു വരുന്നു ആദ്യമായാണ് ഒരു ഞാലിപ്പൂവൻ വാഴ ഇവിടെ കുലക്കുന്നത്. സാമാന്യം വലിപ്പമുള്ള കുലയാണ് വിടർന്നു വരുന്നത്. ഞാലിപ്പൂവൻ വാഴപ്പഴത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. നേന്ത്രപഴമൊന്നും അടുത്തെത്തില്ല. അതുകൊണ്ടായിരിക്കണം ഷാർജ്ജ ഷേക്ക് എന്ന ഓമനപ്പേരുള്ള
Read More

ആദ്യമായി അണിപൂവൻ (ഞാലിപ്പൂവൻ) വാഴ കുലച്ചു

ആദ്യമായി അണിപൂവൻ (ഞാലിപ്പൂവൻ) വാഴ കുലച്ചു ഏതാനും മാസങ്ങൾ മുൻപാണ് കടയിൽ നിന്ന് വാങ്ങിച്ച് ഈ ഞാലിപ്പൂവൻ വാഴയുടെ കൊച്ചു തൈകൾ നട്ടത്. നാലെണ്ണം നട്ടതിൽ ഒരെണ്ണം വേഗം ഉണങ്ങി പോയി. ഒന്ന് നന്നായി വളർന്ന് ഇതാ കുലച്ചിരിക്കുന്നു.
Read More

കുഞ്ഞു പേര ചെടിയിൽ ധാരാളം കൊച്ചു പേരക്കകൾ!

കുഞ്ഞു പേര ചെടിയിൽ ധാരാളം കൊച്ചു പേരക്കകൾ! ഈ ഗ്രാഫ്ട് ചെയ്ത പേര ചെടി കഴിഞ്ഞ കൊല്ലം നട്ടതാണ്. ഇതിനിടയിൽ രണ്ട് തവണ പൂത്തിരുന്നു. എന്നാൽ എല്ലാ പൂക്കളും കൊഴിഞ്ഞു പോയി. ഇപ്പോൾ ആദ്യമായാണ് കൊച്ചു പേരക്കകൾ ഉണ്ടാകുന്നത്.
Read More

പുതിയ പപ്പായ ചെടി പൂവിട്ടു

പുതിയ പപ്പായ ചെടി പൂവിട്ടു ഈ പപ്പായ ചെടി ആദ്യമായാണ് പൂവിടുന്നത്. ഇപ്പോഴുള്ള പൂമൊട്ടുകളും പൂവുമെല്ലാം കായയില്ലാത്തവയാണ്. ഇപ്പോൾ സ്ഥിരമായി കായ്ക്കുന്ന മറ്റൊരു പപ്പായ ചെടിയിലും തുടക്കത്തിൽ ഇങ്ങനെ ആയിരുന്നു. പിന്നീടാണ് കായയുള്ള പൂക്കൾ ഉണ്ടായി തുടങ്ങിയത്. ഈ
Read More

ജൂലൈ മാസത്തിൽ കണ്ണിമാങ്ങ! ഓൾ സീസൺ മാവ് തന്നെ!

ജൂലൈ മാസത്തിൽ കണ്ണിമാങ്ങ! ഓൾ സീസൺ മാവ് തന്നെ! ഈ ഒട്ടുമാവ് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പൂത്തിരുന്നു. എന്നാൽ എല്ലാം താമസിയാതെ കൊഴിഞ്ഞു പോയി. അന്ന് നല്ല ചൂടുള്ള സമയമായിരുന്നു. ഇപ്പോൾ ഇതാ മഴക്കാലത്ത് ജൂൺ മാസത്തിൽ പൂത്തു.
Read More

പുതിയ പൈനാപ്പിൾ ചെടികൾ നട്ടു

പുതിയ പൈനാപ്പിൾ ചെടികൾ നട്ടു മുൻപ് നാല് പൈനാപ്പിൾ ചെടികൾ നട്ടതിൽ ഒരെണ്ണം മാത്രമേ ഇപ്പോൾ വളരുന്നുള്ളു. ബാക്കിയെല്ലാം ഉണങ്ങി പോയി. ഇപ്പോൾ പുതിയ രണ്ട് പൈനാപ്പിൾ തലപ്പുകൾ കിട്ടിയപ്പോൾ മറ്റൊരിടത്ത് നട്ടു നോക്കുകയാണ്. മഴക്കാലമായതിനാൽ ഉണങ്ങി പോകില്ലെന്ന്
Read More

സമയം തെറ്റിയുള്ള ഉണ്ണിമാങ്ങകൾ

സമയം തെറ്റിയുള്ള ഉണ്ണിമാങ്ങകൾ ജൂൺ മാസത്തിൽ ഉണ്ണിമാങ്ങകൾ ഉണ്ടാകുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്. ഈ ഒട്ടു മാവ് കുറച്ച് മാസങ്ങൾ മുൻപ് ഇത് പോലെ പൂത്ത് ഉണ്ണി മാങ്ങകൾ ഉണ്ടായിരുന്നു. കടുത്ത വെയിലിൽ എല്ലാം കരിഞ്ഞു പോയി. ഇനിയിപ്പോൾ
Read More

ഏറെ തവണ പ്രൂൺ ചെയ്‌ത പപ്പായ വീണ്ടും മൊട്ടിട്ടു തുടങ്ങി

ഏറെ തവണ പ്രൂൺ ചെയ്‌ത പപ്പായ വീണ്ടും മൊട്ടിട്ടു തുടങ്ങി ഇത്തവണ പ്രൂൺ ചെയ്തത് കുറച്ച് അധികമായി പോയോ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു. മൂന്ന് അടി വെച്ച് മുറിക്കുന്നതിന് പകരം രണ്ട് അടിയായി പോയി വെട്ടിയപ്പോൾ. പക്ഷെ ഇപ്പോൾ സമാധാനമായി.
Read More

ഒട്ടു മാവിൻ തൈ ജൂൺ മാസത്തിൽ പൂക്കുന്നു!

ഒട്ടു മാവിൻ തൈ ജൂൺ മാസത്തിൽ പൂക്കുന്നു! ഈ ഒട്ടു മാവിൻ തൈ കുറച്ചു നാൾ മുൻപ് പൂത്തതാണ്. എന്നാൽ ഉണ്ടായ ഉണ്ണി മാങ്ങകൾ എല്ലാം കൊഴിഞ്ഞു പോയി. ഇപ്പോൾ ഇതാ മഴ കാലമാവാൻ ആയപ്പോൾ വീണ്ടും പൂക്കുന്നു.
Read More