ചെമ്പരത്തി ചെടിയിൽ റോസാ പുഷ്പങ്ങളോ? ഒറ്റ നോട്ടത്തിൽ റോസാ പുഷ്പങ്ങൾ എന്ന് തോന്നി പോയി, ഈ പാതി വിടർന്ന ചെമ്പരത്തി പൂക്കൾ കണ്ടപ്പോൾ. കുറച്ചു കൂടി വിടർന്നപ്പോൾ സാധാരണ ചെമ്പരത്തി പൂക്കൾ പോലെയായി. ഈ ഗ്രാഫ്ട് ചെയ്ത ചെമ്പരത്തി
ചെമ്പരത്തിയുടെ പൂവിന് നിറം മാറുമോ? കുറച്ചു കാലം മുൻപുണ്ടായ ചെമ്പരത്തി പൂവാണ് ക്രീം നിറത്തിലുള്ള റോസാ പൂവിന്റെ കൂടെ കാണുന്നത്. ഒറ്റക്ക് കാണുന്ന ചെമ്പരത്തി പൂവ് ഇന്നലെ വിരിഞ്ഞതാണ്. രണ്ട് പൂക്കളും തമ്മിൽ ഇതളുകളുടെ രൂപത്തിലും നിറത്തിലും പ്രകടമായ
പിങ്ക് ചെത്തി എയർ ലെയറിങ് പരീക്ഷണം കാണാം! എന്റെ പൂന്തോട്ടത്തിൽ ഒന്നോ രണ്ടോ പിങ്ക് ചെത്തി ചെടികളെ ഉള്ളു. അവ ഒരുപാട് കാലമായി ചെടിച്ചട്ടികളിൽ മുരടിച്ചു നിൽക്കുകയാണ്. ഒരിക്കൽ കമ്പ് വെട്ടി നട്ടു നോക്കിയെങ്കിലും ഉണങ്ങി പോയി. പിങ്ക്
ഗന്ധരാജനെ ചുറ്റിപ്പടർന്ന് മോർമോഡിക്ക പുഷ്പങ്ങൾ! വലിയ പതിനെട്ട് ഇഞ്ച് ചെടി ചട്ടിയിൽ വളരുന്ന ഗന്ധരാജൻ ചെടിയെ കാണാനില്ലെന്ന് തന്നെ പറയാം. അടുത്തുള്ള പന്ത്രണ്ട് ഇഞ്ച് ചെടിച്ചട്ടിയിൽ വളരുന്ന മോർമോഡിക്ക ചെടി ഗന്ധരാജന് ചുറ്റും പടർന്ന് കയറിയിരിക്കുന്നു. ഇനിയിപ്പോൾ മോർമോഡിക്ക
ഗന്ധരാജൻ ചെടിക്ക് ഇങ്ങനെയും പൂക്കളോ? ഗന്ധരാജൻ പൂ നല്ല സൗരഭ്യത്തോടെ വിടർന്നു നിൽക്കുന്നത് കണ്ട ശേഷം ചെടിയിലേക്ക് നോക്കിയപ്പോൾ അതാ വേറെയും കുറെ വെള്ള പൂക്കൾ. അവ പക്ഷെ ചെറിയവയാണ്. ഒന്ന് കണ്ണോടിച്ചപ്പോൾ മനസ്സിലായി, അത് ഗന്ധരാജൻ പൂക്കളല്ല!
നല്ല ഭംഗിയുള്ള കടും പിങ്ക് നിറത്തിലുള്ള ചെത്തി പൂക്കൾ ചെത്തിക്ക് ഇവിടങ്ങളിൽ തെച്ചി എന്നാണ് പറയാറ്. ചെറുപ്പത്തിൽ ഞാൻ ആ പേര് മാത്രമേ കേട്ടിരുന്നുള്ളു. ചെത്തി എന്നും വിളിക്കും എന്ന് പിന്നീടാണ് അറിഞ്ഞത്. സാധാരണ വേലികളിലെല്ലാം പലയിടത്തും അക്കാലത്തു
ഗന്ധരാജൻ പൂ വിരിഞ്ഞു… ഗന്ധരാജൻ പൂ വിരിഞ്ഞു… എന്ന പാട്ടിലെ വരികൾ ഓർമിപ്പിച്ചു കൊണ്ട് ഇതാ ഒരു ഗന്ധരാജൻ പൂ വിടർന്നിരിക്കുന്നു. പേര് പോലെത്തന്നെ ഇതിന്റെ നറുമണം കാറ്റിൽ പടരുന്നുണ്ട്. ഈ ചെടിയിൽ ഇത് വരെ പൂക്കൾ കണ്ടിരുന്നില്ല.
കോളിയസ് പൂക്കുല കാണാം വെയിൽ ചൂട് കൂടിയപ്പോൾ ജല ദൗർലഭ്യമുള്ള സ്ഥലങ്ങളിലുള്ള കോളിയസ് ചെടികൾ എല്ലാം ഉണങ്ങി പോയി. ഈ ചെടി മാത്രം നല്ലവണ്ണം വെള്ളം കിട്ടുന്ന സ്ഥലായതിനാൽ വളരുന്നുണ്ട്. ഇപ്പോൾ ഇതാ നല്ലൊരു പൂക്കുലയും ഉണ്ടായിരിക്കുന്നു.
ചെടി ചട്ടിയിൽ വളർച്ച മുരടിച്ച ചെത്തി മണ്ണിൽ പറിച്ചു നടുന്നു മുറ്റത്തെ സ്ഥല പരിമിതി കാരണം ഈ ചെത്തി വളരെ നാൾ ഒരു ചെറിയ ചെടി ചട്ടിയിൽ ആയിരുന്നു. എന്നാലും ഉണങ്ങി പോയില്ല. വളർച്ച മുരടിച്ചു എന്ന് മാത്രം.
തോട്ടത്തിന് പുതിയ രാത്രികാല ദീപം സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന ഒരു ഓട്ടോമാറ്റിക് ലൈറ്റ് ആണ് ഇത്. പല വർണ്ണങ്ങളുണ്ടെങ്കിലും വിഡിയോയിൽ അവ വ്യക്തമായി കാണുന്നില്ല. ദീപത്തിന് രണ്ടു വശത്തും ചൈനീസ് ക്രോട്ടൺ ചെടികൾ ചെടിച്ചട്ടികളിൽ കാണാം. ദീപത്തിന് മുൻ