Category: Vegetables at home

ഈ കണ്ണിമാങ്ങകളിൽ എത്രെ എണ്ണം മൂപ്പെത്തുമോ ആവൊ?

ഈ ഒട്ടുമാവിൽ നാല് പൂക്കുലകൾ ഉണ്ടായതിൽ അകെ മൂന്ന് കണ്ണിമകളാണ് ഇപ്പോൾ ഉള്ളത്. വെയിലിന്റെ ചൂടിൽ അവ കൊഴിഞ്ഞു പോകുമോ എന്നാണ് സംശയം. കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ കണ്ണിമാങ്ങകൾ എല്ലാം കൊഴിഞ്ഞു പോയിരുന്നു. ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരു പച്ചത്തുള്ളനെയും
Read More

വഴുതന തൈകൾ പറിച്ചു നട്ടുകഴിഞ്ഞപ്പോൾ പുതിയ പ്രശനം!

സാധാരണ ഞാൻ വഴുതന തൈകൾ കുറച്ചുകൂടി വലുതായിട്ടേ പറിച്ച് മറ്റിടങ്ങളിൽ നാടാറുള്ളു. ഇത്തവണ ചെടിച്ചട്ടിയിൽ കൂടുതൽ തൈകൾ വളർന്നാൽ ബുദ്ധിമുട്ടാവുമോ എന്ന് കരുതി രണ്ടെണ്ണം ഒഴിഞ്ഞ ചെടിച്ചട്ടികളിൽ നേരത്തെ പറിച്ചു നട്ടു. പക്ഷെ ഈ വിഡിയോ ക്ലിപ്പ് എടുത്ത്
Read More

ഈ കുഞ്ഞു തൈകൾ ഏതെന്നറിയാൻ ഒരു സൂത്രം!

പലപ്പോഴും പച്ചക്കറി വിത്തുകൾ പല ചെടിച്ചട്ടികളിലായി പാകി കഴിഞ്ഞ ശേഷം മുളച്ചു വരുമ്പോൾ ഏതാണ് ഏത് ചെടിച്ചട്ടിയിൽ എന്ന് മറന്നു പോകാറുണ്ട്. ചിലപ്പോൾ വിത്തിന്റെ കവർ ചെടിച്ചട്ടിയിൽ വെക്കുമെങ്കിലും, മുളച്ചു വരുമ്പോളേക്കും അവ കാറ്റിൽ പാറി പോയിരിക്കും. പിന്നെ
Read More

പർപ്പിൾ ലേഡി ചെടികൾ നന്നായി വളരുന്നു

ഈ പർപ്പിൾ ലേഡി ചെടികൾ ആദ്യം വളരെ ചെറിയ ചെടിച്ചട്ടികളിലാണ് ഉണ്ടായിരുന്നത്. വളർച്ച മുരടിച്ചപ്പോൾ ആദ്യം ഒരെണ്ണം ഒരു പന്ത്രണ്ട് ഇഞ്ച് ചെടിച്ചട്ടിയിൽ പറിച്ചു നട്ടു. അതിന്റെ വളർച്ച കണ്ടപ്പോൾ ബാക്കിയുള്ള ചെടികൾ മൂന്നെണ്ണം ഒരു ചെടിച്ചട്ടിയിൽ നട്ടു.
Read More

കരിങ്കൽ മതിലിൽ പടർന്ന് കായ്ക്കുന്ന കോവൽ വള്ളി!

കോവൽ വള്ളി പടർത്താൻ വേറെ സ്ഥലമില്ലാത്തതിനാൽ വലിയ കരിങ്കൽ മതിലിൽ തന്നെ ആവട്ടെ എന്ന് കരുതി. വെറുതെ ഒരു വള്ളി നട്ടതേ ഉള്ളു, കാര്യമായ പരിചരണമൊന്നും വേണ്ടി വന്നില്ല. നിറയെ പടർന്നു കയറി. നിലത്തു കൂടി പടരുമ്പോൾ പല
Read More

ചെടിച്ചട്ടിയിലെ ലെമൺ സൈപ്രസ് ചെടി അങ്ങ് വളർന്ന് വലുതായി!

ഏകദേശം ഒന്നര കൊല്ലം മുൻപ് വാങ്ങിച്ചു കൊണ്ടുവന്നപ്പോൾ ഈ ലെമൺ സൈപ്രസ് ചെടിക്ക് ഒരടിയിൽ താഴെയേ ഉയരമുണ്ടായിരുന്നുള്ള. കൊണ്ടുവന്ന ഉടനെ ഒരു പതിനെട്ട് ഇഞ്ച് ചെടിച്ചട്ടിയിലേക്ക് മാറ്റി നട്ടു. നന്നായി വളരുന്നുണ്ട്. ഇപ്പോൾ ഒരാൾ പൊക്കത്തിൽ അധികമായി. വലിയ
Read More

പാവൽ ചെടി ലക്ഷ്യത്തിനടുത്തെത്തി!

ചെടിച്ചട്ടിയിൽ നട്ട പാവൽ (കയ്പ) ചെടി പടർന്ന് അടുത്തുള്ള ഒട്ടുമാവിനടുത്തേക്ക് എത്തി തുടങ്ങി. വരും ദിവസങ്ങളിൽ പാവൽ ചെടി ഒട്ടുമാവിൽ പടർന്നു കയറും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിലും ഈ ഒട്ടുമാവിനെകൊണ്ട് ഒരു ഉപയോഗമുണ്ടാകട്ടെ. ഒരു കൊല്ലത്തിനുള്ളിൽ കായ്ക്കും എന്ന്
Read More

പുതിന ഇല കറിക്കെടുത്ത ശേഷം തണ്ടുകൾ നട്ടു നോക്കി!

പുതിന ഇലകൾ കറിയിൽ ചേർക്കാൻ വേണ്ടി കടയിൽ നിന്ന് വാങ്ങിച്ചതാണ്. നോക്കിയപ്പോൾ തണ്ടുകളിൽ സ്വല്പം വേരുകൾ കണ്ടു. ഇലകൾ സൂക്ഷിച്ചു നുള്ളിയെടുത്ത് കറിയിൽ ചേർത്തു. തണ്ടിന്റെ അറ്റത്തുള്ള രണ്ടിലകൾ മാത്രം നിലനിർത്തി. എന്നിട്ട് തണ്ടുകൾ ചെടിച്ചട്ടികളിൽ നട്ടു. അടിവളമായി
Read More

മഞ്ഞ വഴുതന കണ്ടിട്ടുണ്ടോ?

സാധാരണ ഞാൻ കൃഷി ചെയ്യാറുള്ളത് പർപ്പിൾ വഴുതനയും പച്ച വഴുതനയും ആണ്. അപ്പോൾ ഇത് മഞ്ഞ വഴുതനയാണോ? അല്ലേ അല്ല! പച്ച വഴുതനയുടെ കായകൾ പഴുത്തപ്പോൾ ‘മഞ്ഞ വഴുതന’ ആയതാണ്. പക്ഷെ ഈ വഴുതനങ്ങകൾക്ക് വലിയ വളർച്ചയില്ല. വരണ്ട
Read More

പുതിയ ആഫ്രിക്കൻ കൊറിയാണ്ടെർ ചെടി പൂക്കാൻ തുടങ്ങുന്നു!

ഈ ആഫ്രിക്കൻ കൊറിയാണ്ടെർ ചെടി വേറൊരിടത്ത് നിന്ന് കൊണ്ടുവന്ന് നട്ടതാണ്. ആദ്യം ഉണങ്ങി പോയി എന്നാണ് വിചാരിച്ചത്. പിന്നെ പതുക്കെ പച്ച പിടിച്ചുവന്നു. ആഫ്രിക്കൻ കൊറിയാണ്ടെർ ഇലകൾക്ക് സാധാരണ മല്ലി ഇലകളേക്കാൾ വളരെ തീഷ്ണമായ രുചിയാണ്. കറികളിൽ മല്ലി
Read More