മട്ടുപ്പാവിലെ കൂർക്ക ചെടിയുടെ കൂടെ ക്ഷണിക്കാതെ വളർന്നു വന്ന ഈ അഥിതി സസ്യത്തെ ഓർമ്മയുണ്ടോ? എല്ലാവരുടെയും പോലെ ഞാനും അത് വിൻക്ക റോസിയ അഥവാ നിത്യകല്യാണി ചെടി തന്നെയാണെന്നാണ് കരുതുന്നത്. പല നിറത്തിലുള്ള പൂക്കളുള്ള വിൻക്ക സസ്യങ്ങൾ കാണാറുണ്ട്.
എന്റെ ഒരു കസിൻ ചേട്ടൻ ധാരാളം അഡീനിയം ചെടികൾ വളർത്തുകയും ഗ്രാഫ്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. മനോഹരമായ പൂക്കളുടെ ചിത്രങ്ങൾ ധാരാളം മുൻപ് അയച്ചു തന്നിരുന്നു. പക്ഷെ ചേട്ടൻ താമസിക്കുന്നത് ഏകദേശം നൂറ് കിലോമീറ്റർ അകലെയായതിനാൽ ഇത് വരെ അവിടെ
സാധാരണ നഴ്സറിയിൽ നിന്ന് കൊണ്ടുവരുന്ന പോട്ടിങ് മിക്സിൽ മണ്ണിന്റെ കൂടെ ചകിരിച്ചോറും, ചാണകപ്പൊടിയുമാണ് ഉണ്ടാകാറുള്ളത്. ഇത്തവണ ചെടിച്ചട്ടിവാങ്ങിച്ചിടത്ത് പോട്ടിങ് മിക്സ് തീർന്നു പോയിരുന്നു. അപ്പോൾ പറമ്പിൽ നിന്ന് മണ്ണ് നിറച്ചാലോ എന്ന് കരുതി. അപ്പോഴാണ് ധാരാളം ഉണങ്ങിയ വാഴയിലയും
കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് ഇത്തരം കുറേ ചെടികൾ കൊണ്ടുവന്നു. തോട്ടത്തിന്റെ ഭിത്തിമേൽ നിരത്താൻ പാകത്തിൽ ചെറിയ ചെടിച്ചട്ടികളിൽ ആണ് അവ. പേര് പിടികിട്ടിയില്ല. തിരഞ്ഞു നോക്കിയപ്പോൾ കൂടുതൽ സാമ്യം തോന്നിയത് വാരിഗേറ്റഡ് ഫൈക്കസ് എന്ന ചെടിയോടാണ്. എന്നാലും
മുളക് ചെടി ഉണങ്ങി തുടങ്ങിയപ്പോൾ അവസാനം ഉണ്ടായ മുളക് പഴുക്കട്ടെ എന്ന് കരുതി. നല്ലവണ്ണം പഴുത്തപ്പോൾ വിത്തുകൾ ശേകരിച്ച് ആ ചെടിച്ചട്ടിയിൽ തന്നെ നട്ടു. നാല് തൈകൾ ആദ്യം മുളച്ചു വന്നു. കണ്ടാൽ നല്ല ആരോഗ്യമുള്ള തൈകളാണ്. ഉണങ്ങി
ഇന്നലെ നഴ്സറിയിൽ നിന്ന് കൊണ്ടുവന്ന ചെടികളാണിവ. കാണാൻ നല്ല തിളക്കമുള്ള ഇലകളായതിനാൽ ഇൻഡോർ പ്ലാന്റ്സ് ആയാണ് കൊണ്ടുവന്നത്. ചെടിയുടെ പേര് തിരഞ്ഞു നോക്കിയപ്പോൾ നല്ല രസകരമായ പേരാണ് കിട്ടിയത്. എമറാൾഡ് ട്രീ, അഥവാ മരതക മരം! മരതകം എന്ന്
പതിനെട്ട് ഇഞ്ച് ചെടിച്ചട്ടിയിൽ നട്ട മുരിങ്ങക്ക് പ്രതീക്ഷിച്ച അത്ര വളർച്ച കാണാതായപ്പോൾ ചെടിച്ചട്ടി കൂടുതൽ പ്രയോജനപ്പെടുത്താൻ ഒരു കാബേജ് ചെടി കൂടി നട്ടു. ഒരു ബന്ധു കൊണ്ടുവന്ന് തന്ന ചെടിയാണിത്. തരക്കേടില്ലാത്ത വളർച്ചയുണ്ട്. മുരിങ്ങ ഏകദേശം ഉണങ്ങി പോയതായിരുന്നു.
ഇത്തവണ കൊണ്ടുവന്ന സ്വർണ്ണ മൽസ്യങ്ങൾക്ക് ഇത്തിരി ഉശിര് കൂടുതലാണോ എന്ന് സംശയം. അതോ സ്ഥലം മാറി വന്നതിന്റെ പരക്കം പാച്ചിലാണോ? വലിയ അക്വേറിയത്തിൽ ഒരുപാട് സുഹൃത്തുക്കളുടെ കൂടെ വിഹരിച്ചിരുന്നവർ ഒരു ചെറിയ അക്വേറിയത്തിൽ ഏതാനും മൽസ്യങ്ങളുടെ കൂടെ എത്തിയതിലുള്ള
മുളച്ചു വന്ന ചെടിച്ചട്ടിയിൽ വളരാൻ സ്ഥലമില്ലാത്തതിനാൽ ചുവന്ന ചീര ചെടികൾ കുറെ ചെടിച്ചട്ടികളിലേക്ക് പറിച്ചു നട്ടു. കുറച്ചു കൂടി വളർന്നിട്ട് പറിച്ചു നടാം എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ മുളച്ച ചെടിച്ചട്ടിയിൽ തിങ്ങി നിൽക്കുന്നത് കണ്ടപ്പോൾ നേരത്തെ പറിച്ചു നടാൻ
ഈ മുളക് ചെടി തഴച്ചു വളരുന്നുണ്ട്, പൂകുന്നുമുണ്ട്. പക്ഷെ കായകൾ എവിടെ? കുറച്ചു ദിവസങ്ങളായി ഈ ചെടി പൂക്കാൻ തുടങ്ങിയിട്ട്. എന്നിട്ടും മുളകുകൾ ഒന്നും കാണുന്നില്ല. വെട്ടിക്കളയാണോ എന്ന് സംശയം. എന്നാൽ ഒന്നുകൂടി നോക്കാം എന്ന് കരുതി ചെടി