Latest

ആറു തവണ പ്രൂൺ ചെയ്ത പപ്പായ നന്നായി കായ്ക്കുന്നുണ്ട്!

മതിൽകെട്ടിന് മുകളിലേക്ക് വളരുമ്പോൾ പപ്പായ പ്രൂൺ ചെയ്യുകയാണ് പതിവ്. അതിന് മുകളിലോട്ട് വളർന്നാൽ പപ്പായ പറിക്കാൻ ബുദ്ധിമുട്ടാവും, അടുത്ത പറമ്പിലേക്ക് ഇലകൾ വീഴുകയും ചെയ്യും. ഒരിക്കൽ വളരെ താഴെ വെച്ച് പ്രൂൺ ചെയത ശേഷം വീണ്ടും വളർന്നപ്പോഴുള്ള വളവ്
Read More

അതെ, ചുവന്ന ചീര തന്നെ, സംശയമില്ല!

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്ന ചുവന്ന നിറത്തിലുള്ള കുഞ്ഞു പച്ചക്കറി തൈകൾ കുറച്ചു കൂടി വലുതായി. എല്ലാവരും പറഞ്ഞത് പോലെ അത് ചുവന്ന ചീര തന്നെയാണ്. ഇലകൾ വലുതായപ്പോൾ മനസ്സിലാക്കാൻ കുറച്ചു കൂടി എളുപ്പമാണെന്ന് മാത്രം. ഒരു പാട്
Read More

കായ്ക്കാത്ത ഓറഞ്ച് ചെടിക്ക് സ്വല്പം വളം ഇട്ടു കൊടുത്താലോ?

ഇന്നലെ നഴ്സറിയിൽ നിന്ന് പച്ചക്കറികൾക്ക് വേണ്ടി കൊണ്ടുവന്ന വളമാണിത്. ഓറഞ്ചിന് പറ്റുമോ എന്ന് ചോദിയ്ക്കാൻ മറന്നു പോയി. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ലെതെർ മീൽ എന്നിവ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ചെടിയുടെ കടക്കലെ മണ്ണ് വലിയ വേരുകൾ പൊട്ടാതെ കിളച്ച്
Read More

ഈ ഓറഞ്ച് ചെടി വളരുന്നുണ്ട്, പക്ഷെ കായ്ക്കുന്നില്ല!

അടുത്ത സീസണിൽ കായ്ക്കും എന്ന് പറഞ്ഞാണ് ഈ ഓറഞ്ച് ചെടി ഏകദേശം മൂന്ന് കൊല്ലം മുൻപ് നഴ്സറിയിൽ നിന്ന് കൊണ്ടുവന്നത്. സീസണുകൾ പലത് കഴിഞ്ഞെങ്കിലും ഇത് വരെ പൂത്തിട്ടില്ല. രണ്ട് നാഗ്പുർ ഓറഞ്ച് ചെടികൾ ആദ്യം പതിനെട്ട് ഇഞ്ച്
Read More

കൂർക്ക ചെടികളുടെ കൂടെ വളരുന്നത് കളകളോ അതോ?

ഈ ചെടിച്ചട്ടിയിൽ ഞാൻ കൂർക്ക ചെടി മാത്രമേ നട്ടതായി ഓർക്കുന്നുള്ളു. എന്നാൽ കുറേ കുഞ്ഞു ചെടികൾ കൂടി മുളച്ചു വരാൻ തുടങ്ങിയപ്പോൾ ആദ്യം വിചാരിച്ചു കളകളായിരിക്കും എന്ന്. കുറച്ചു കൂടി വലുതാവട്ടെ, എന്നിട്ട് തീരുമാനിക്കാം എന്ന് വിചാരിച്ചു. സൂക്ഷ്മമായി
Read More

ചെടിച്ചട്ടികളിലെ വെണ്ട ചെടികൾ മൊട്ടിട്ടു തുടങ്ങി

കുറച്ച് നാളായി ഇവിടെ ചെടിച്ചട്ടികളിൽ വെണ്ട നന്നായി വളരാറില്ല. മുൻപ് ഒരാൾ പൊക്കത്തിൽ അധികം വളരുകയും, നന്നായി കായ്ക്കുകയും ചെയ്തിരുന്നു. പോട്ടിങ് മിക്സിലെ വളം തീർന്നു പോയതായിരിക്കും കാരണം എന്ന് കരുതി ഇത്തവണ നടുന്നതിന് മുൻപ് എല്ലുപൊടിയും വേപ്പിൻ
Read More

ഈ സീസണിൽ കൂർക്ക ഇങ്ങനെ തഴച്ചു വളരുമോ?

സാധാരണ കൂർക്ക നടുന്നത് ജൂൺ മാസത്തിലും, വിളവെടുപ്പ് ഡിസംബർ മാസത്തിലുമാണ് ഏകദേശ പതിവ്. ഇത്തവണ വിളവെടുപ്പിന് സമയമായ കൂർക്ക ചെടിയുടെ തലപ്പുകൾ നുള്ളിയെടുത്ത് കുറച്ച് ചെടിച്ചട്ടികളിൽ നട്ടു നോക്കി. പ്രതീക്ഷക്ക് വിപരീതമായി അവ തഴച്ചു വളരുന്നുണ്ട്. ചെടിച്ചട്ടികളുടെ പുറത്തേക്കെത്തി
Read More

വാടാൻ തുടങ്ങിയ പാവൽ ചെടി സംരക്ഷിക്കാം ഒരു ശ്രമം

രാവിലെ കൃഷിസ്ഥലത്ത് വെള്ളം നനക്കാൻ പോയപ്പോൾ കടുത്ത വെയിലിൽ ഈ കയ്പ ചെടി വാടി നിൽക്കുന്നതായി കണ്ടു. ജല ദൗർലഭ്യമുള്ള സ്ഥലമായതിനാൽ ഇനി അവിടെ നിർത്തിയാൽ ഈ പാവൽ ചെടി നശിച്ചു പോവുമോ എന്ന് തോന്നി. ഉടനെ നല്ലവണ്ണം
Read More

മട്ടുപ്പാവിലെ ഉള്ളി കൃഷി പുരോഗമിക്കുന്നു

മൂന്ന് ചെടിച്ചട്ടികളിലായി മൂന്ന് സബോളകൾ നട്ടതാണ്. കുറെ നാളത്തേക്ക് ഒന്നും കണ്ടില്ല. ഈ അടുത്ത ദിവസം ഒരെണ്ണം മുളച്ചു വന്നു. ഇന്നലെ നോക്കിയപ്പോൾ ഒന്ന് കൂടി മുളക്കുന്നുണ്ടോ എന്ന് തോന്നി. ഉള്ളി തണ്ടുകൾ വളർന്നു വരുന്നുണ്ട്. യഥാർത്ഥത്തിൽ സബോള
Read More

മട്ടുപ്പാവിലെ കൂർക്ക കൃഷി പരാചയപ്പെട്ടോ?

മട്ടുപ്പാവിലെ ചെടിച്ചട്ടികളിൽ കൂർക്ക ചെടികൾ നട്ടിട്ട് കുറച്ചു ദിവസങ്ങളായി. വെയിലിന്റെ ശക്തിയിൽ നട്ട കൂർക്ക ചെടികൾ എല്ലാം വാടാൻ തുടങ്ങി. എന്നാൽ ഈ ചെടി മാത്രം പിടിച്ചു നിൽക്കുന്നുണ്ട്. ആദ്യം വാടിപോയെങ്കിലും പിന്നീട് ചെറുതായി തളിർക്കുന്നത് പോലെ തോന്നിയപ്പോൾ
Read More