വയലറ്റ് വരയൻ പയർ പടർന്ന് കയറി മറ്റു ചെടികൾ കാണാതായി! വയലറ്റ് വരയൻ പയർ കുറച്ച് ചെടിച്ചട്ടികളിലെ നട്ടിട്ടുള്ളു. എന്നാൽ പടരാൻ മറ്റു സ്ഥലമില്ലാത്തതിനാൽ പയർ ചെടികൾ പടർന്ന് കയറുന്നത് മറ്റു ചെടി ചട്ടികളിലെ ചെടികൾക്ക് മുകളിലേക്കാണ്. അവക്കെല്ലാം
കുഞ്ഞു ചെടി ചട്ടിയിൽ ഇത്രയും വെണ്ട തയ്‌കൾ, എന്ത് ചെയ്യും? ഒരു ഉണങ്ങിയ വെണ്ടക്ക പൊളിച്ച് വിത്തുകൾ ഈ ചെടിച്ചട്ടിയിൽ വെറുതെ വിതറിയിരുന്നു. കുറെ കാലമായുള്ള വിത്തുകളായതിനാൽ അധികം മുളക്കാൻ സാധ്യതയില്ലെന്ന് കരുതിയാണ് അങ്ങിനെ ചെയ്തത്. എന്നാൽ പ്രതീക്ഷക്ക്
നേന്ത്രവാഴ പൂക്കുല വിരിഞ്ഞു കഴിഞ്ഞു! എന്ന് വെച്ചാൽ കായയുള്ള പൂക്കൾ മുഴുവൻ വിടർന്നു കഴിഞ്ഞു എന്നർത്ഥം. നേന്ത്രകുലയിൽ ഏകദേശം എത്ര കായകളുണ്ടെന്ന് കാണാം. നല്ല സൂര്യപ്രകാശം ഉള്ളത് കൊണ്ട് ക്യാമറ ഇടയ്ക്കിടെ ഇമേജ് ഇരുട്ടാക്കി കളയുന്നുണ്ട്. എന്തോ ഓട്ടോമാറ്റിക്
ലെയറിങ് ചെയ്തുണ്ടായ പീച്ചി കായ്ക്കാൻ തുടങ്ങുന്നു! ഈ പീച്ചി വള്ളി മറ്റൊരു പീച്ചി വള്ളിയിൽ നിന്ന് ലെയറിങ് ചെയ്തുണ്ടായതാണ്. ലെയറിങ് ചെയ്‌തത് വള്ളിയുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിട്ടാണ്. രണ്ട് മാസം കഴിഞ്ഞപ്പോൾ വള്ളിയുടെ തായ്‌ച്ചെടിയിൽ നിന്നുള്ള ഭാഗം
നേന്ത്ര വാഴ പൂ വിരിഞ്ഞു കഴിയാറായോ? എന്റെ ചെറുപ്പത്തിൽ വാഴ പൂ വിരിഞ്ഞു വരുമ്പോൾ കായയുള്ള പൂക്കൾ കഴിഞ്ഞാൽ ശേഷിക്കുന്ന ഭാഗം പറിച്ചെടുത്ത് ഉപ്പേരി വെക്കുമായിരുന്നു. അന്ന് അത് കടയിൽ വാങ്ങാനും കിട്ടുമായിരുന്നു. ചിലപ്പോൾ ബാക്കി പൂക്കൾ കൂടി
നേന്ത്ര വാഴ കുല വിരിഞ്ഞു വരുന്നത് കാണാം ഏതാനും ദിവസങ്ങളെ ആയുള്ളൂ ഈ വാഴ കുലച്ചിട്ട്. പൂ മുഴുവൻ വിരിഞ്ഞു കഴിഞ്ഞിട്ടില്ല. വളരെ ഉയരത്തിൽ ആയതു കൊണ്ട് വിഡിയോ എടുക്കാൻ ബുദ്ധിമുട്ടി. നല്ല സൂര്യപ്രകാശമുള്ളത് കൊണ്ട് ക്യാമറ ഇടക്കിടക്ക്
ഒരു ടിഷ്യൂ കൾച്ചർ വാഴ കൂടി കുലച്ചു! രണ്ടാമതൊരു ടിഷ്യൂ കൾച്ചർ വാഴ കൂടി കുലച്ചു. കൂടുതൽ വരണ്ട ഭൂമിയിൽ വളരുന്നത് കൊണ്ടായിരിക്കണം, കുല ചെറുതാണ്. എന്നാലും വാഴ നല്ല പൊക്കമുണ്ട്, ഏകദേശം രണ്ടാൾ പൊക്കം വരും.
ഗന്ധരാജനെ ചുറ്റിപ്പടർന്ന് മോർമോഡിക്ക പുഷ്പങ്ങൾ! വലിയ പതിനെട്ട് ഇഞ്ച് ചെടി ചട്ടിയിൽ വളരുന്ന ഗന്ധരാജൻ ചെടിയെ കാണാനില്ലെന്ന് തന്നെ പറയാം. അടുത്തുള്ള പന്ത്രണ്ട് ഇഞ്ച് ചെടിച്ചട്ടിയിൽ വളരുന്ന മോർമോഡിക്ക ചെടി ഗന്ധരാജന് ചുറ്റും പടർന്ന് കയറിയിരിക്കുന്നു. ഇനിയിപ്പോൾ മോർമോഡിക്ക
വീണ്ടും പ്രൂൺ ചെയ്ത പപ്പായ വളരാൻ തുടങ്ങി! ഈ പപ്പായ ചെടി അടുത്ത് കാണുന്ന കരിങ്കല്ലിന്റെ അടിയിൽ നിന്ന് മുളച്ചു വന്നതാണ്, മുൻപെപ്പോഴോ കഴിച്ച പപ്പായയുടെ കുരുവിൽ നിന്ന്. സ്ഥലപരിമിതി കൊണ്ട് ഇടയ്ക്കിടെ പ്രൂൺ ചെയ്യേണ്ടി വരുന്നുണ്ട്. കായകൾ
നല്ല വേനലിലും തക്കാളി ചെടികൾ പൂക്കുന്നുണ്ട്! കറി വെക്കാൻ വാങ്ങിച്ച തക്കാളിയുടെ വിത്തുകൾ രണ്ട് ചെടിചട്ടികളിൽ വിതച്ചു. കുറേ എണ്ണം മുളച്ചു വന്നു. അതിൽ കുറെ പറിച്ചെടുത്ത് പറമ്പിലെ മണ്ണിൽ നട്ടു. വേനൽ ചൂടിൽ കുറച്ചെണ്ണം കരിഞ്ഞു പോയെങ്കിലും