ലോക അമേച്വർ റേഡിയോ ദിനം: ഏപ്രിൽ 18, 2023
ലോക അമേച്വർ റേഡിയോ ദിനം: ഏപ്രിൽ 18, 2023
ലോക അമേച്വർ റേഡിയോ ദിനം എല്ലാ വർഷവും ഏപ്രിൽ 18 ന് ആഘോഷിക്കുന്നു. ഇന്റർനാഷണൽ അമേച്വർ റേഡിയോ യൂണിയന്റെ (IARU) എല്ലാ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ഒരു ആഗോള പരിപാടിയാണിത്. 1925 ഏപ്രിൽ 18 നാണ് പാരീസിൽ ഐഎആർയു രൂപീകരിച്ചത്. ഈ വർഷം, “എല്ലാവർക്കും ഹ്യൂമൻ സെക്യൂരിറ്റി, HS4A”, 2023 ഏപ്രിൽ 18-ലെ ലോക അമച്വർ റേഡിയോ ദിനത്തിന്റെ തീം ആയിരിക്കും.
യുണൈറ്റഡ് നേഷൻസ് ട്രസ്റ്റ് ഫണ്ട് ഫോർ ഹ്യൂമൻ സെക്യൂരിറ്റിയും, വേൾഡ് അക്കാദമി ഓഫ് ആർട്ട് ആൻഡ് സയൻസും ഈ കാമ്പെയ്നിൽ IARU-മായി സഹകരിക്കുന്നു. ലോകത്തിലെ ഏറ്റവും അത്യാവശ്യമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ഹാം റേഡിയോ അഥവ അമേച്വർ റേഡിയോ വഹിക്കുന്ന പങ്ക് ആണ് പ്രതിപാദ്യം. ലോകത്ത് ഇപ്പോൾ ഏകദേശം 30 ലക്ഷം ഹാം റേഡിയോ ഓപ്പറേറ്റർമാരുണ്ട്.