ലോഡ്ഡ് കോയിൽ ഡൈപോൾ ആന്റിന എന്താണ്?
ലോഡ്ഡ് കോയിൽ ഡൈപോൾ ആന്റിന എന്താണ്?
ഡൈപോൾ ആന്റിനകളുടെ നീളം കുറക്കാൻ ലോഡിംഗ് കോയിലുകൾ ഉപയോഗിക്കാം. സിംഗിൾ ബാൻഡ് ഓപ്പറേഷന് ഇത് ഉപയോഗപ്രദമാണ്, ബാൻഡ് വിഡ്ത്ത് കുറവായിരിക്കുമെന്ന് മാത്രം. സാധാരണ ഡൈപോൾ ആന്റിനയുടെ അത്ര തന്നെ മെച്ചം കാണണമെന്നില്ല, എന്നാലും സ്ഥല പരിമിതിയുള്ളിടത്ത് ഉപയോഗപ്രദമാണ്.

ലോഡിംഗ് കോയിലുകൾക്ക് റെസിസ്റ്റീവ്, റിയാക്ടീവ്, ഘടകങ്ങൾ ഉണ്ട് എന്നതിനാൽ കുറച്ച് സിഗ്നൽ താപത്തിന്റെ രൂപത്തിൽ നഷ്ടമാകുന്നു. ടാൻസ്മിഷൻ ചെയ്യുമ്പോൾ ഇത് നിർണായകമായിരിക്കില്ലെങ്കിലും, റിസപ്ഷൻ സമയത്ത് ദുർബലമായ സിഗ്നലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടേക്കാം. മികച്ച കാര്യക്ഷമതയ്ക്കായി, ലോഡിംഗ് കോയിൽ നീളം കുറച്ച ഡൈപോളിന്റെ അറ്റത്തിനടുത്തായിരിക്കണം, എന്നാൽ അതിന് ഒരു വലിയ ഇൻഡക്‌ടൻസ് ആവശ്യമാണ്. അത് നടപ്പിലാക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടായിരിക്കാം.