സൗരോർജജ പാനലുകൾ വീട്ടിലെ മൊബൈൽ, വൈഫൈ, ടിവി പ്രവർത്തനങ്ങളെ ബാധിക്കുമോ?

സൗരോർജജ പാനലുകൾ വീട്ടിലെ മൊബൈൽ, വൈഫൈ, ടിവി പ്രവർത്തനങ്ങളെ ബാധിക്കുമോ?

സൗരോർജജ പാനലുകൾ വികിരണം പുറപ്പെടുവിക്കുന്നില്ലെങ്കിലും, നിങ്ങളുടെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജജ പാനലുകൾ പുറത്തു നിന്നുള്ള സിഗ്നലുകൾ തടസ്സപ്പെടുത്തുന്നതിലൂടെ ടിവി, മൊബൈൽ ഫോൺ, വൈഫൈ എന്നിവയുടെ സ്വീകരണത്തെ തടസ്സപ്പെടുത്തിയേക്കാം എന്ന് ഞാൻ ഒരിടത്ത് വായിച്ചു. പരിഗണിക്കേണ്ട മറ്റൊരു വശം, സൗരോർജജ പാനലുകൾ സ്വയം വികിരണം പുറപ്പെടുവിക്കുന്നില്ലെങ്കിലും, സൗരോർജജ പാനലുകൾക്കൊപ്പം ഇൻസ്റ്റാൾ ചെയ്യുന്ന ഇൻവെർട്ടറുകൾ വികിരണം പുറപ്പെടുവിക്കാം എന്നതാണ്. സൗരോർജജ പാനലുകൾ ഉണ്ടാക്കുന്ന ഡയറക്ട് കറന്റ്, ഗ്രിഡിനും ഗാർഹിക ഉപയോഗത്തിനുമായി ആൾട്ടർനേറ്റിംഗ് കറന്റാക്കി മാറ്റാൻ ഇൻവെർട്ടറുകൾ ആവശ്യമാണ്. എന്നാൽ ഇൻസ്റ്റലേഷൻ സമയത്ത് ഇൻവെർട്ടറും വയറുകളും നന്നായി ഷീൽഡ് ചെയ്യുന്നതിലൂടെ പുറമേക്കുള്ള വികിരണം മിക്കവാറും തടയുന്നു.

സൗരോർജജ പാനലുകൾ വീട്ടിലെ മൊബൈൽ, വൈഫൈ, ടിവി പ്രവർത്തനങ്ങളെ ബാധിക്കുമോ

യുഎസ് നാഷണൽ റിന്യൂവബിൾ എനർജി ലബോറട്ടറി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ഡോക്യുമെന്റ് അനുസരിച്ച്, ഇൻവെർട്ടറുകൾ ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾക്ക് സമാനമായ വളരെ കുറഞ്ഞ ആവൃത്തിയിലുള്ള വൈദ്യുതകാന്തിക ഇടപെടൽ മാത്രമേ സൃഷ്ടിക്കൂ. ഇൻവെർട്ടറുകളിൽ നിന്ന് 150 അടി അകലത്തിൽ, വൈദ്യുതകാന്തിക മണ്ഡലം പശ്ചാത്തല വികിരണത്തിന് സമാനമാണ്. ശരിയായ ഇൻവെർട്ടർ എൻക്ലോഷർ ഗ്രൗണ്ടിംഗ്, ഫിൽട്ടറിംഗ്, സർക്യൂട്ട് ലേഔട്ട് എന്നിവയിലൂടെ ഇടപെടൽ കുറയ്ക്കാം. 1 MHz-ന് മുകളിൽ ഒരു ഇടപെടലും പ്രതീക്ഷിക്കുന്നില്ലെന്നും സൂചിപ്പിച്ചിരിക്കുന്നു. 100 kHz നും 1 MHz നും ഇടയിലുള്ള താഴ്ന്ന ആവൃത്തികളിൽ പോലും, സിഗ്നലിന്റെ വ്യാപനത്തെ പരിമിതപ്പെടുത്തുന്ന വളരെ നീണ്ട തരംഗദൈർഘ്യം കാരണം ഇടപെടലിനുള്ള സാധ്യത കുറവാണ്. ചില പവർ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഉയർന്ന ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്നതിനാൽ ഈ പൊതു വിലയിരുത്തലിലെ അപവാദങ്ങളും പരാമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഉപകരണ നിർമാണത്തിനുള്ള നിയമപരമായ ചട്ടങ്ങൾ 100 അടി ദൂരത്തെ വികിരണം ഒരു മൈൽ ദൂരത്തുള്ള മൊബൈൽ ഫോണിനേക്കാൾ കൂടുതലല്ലെന്ന് ഉറപ്പാക്കുന്നു. അപ്പോൾ നാം എന്താണ് ചെയേണ്ടത്? നല്ല നിലവാരത്തുള്ള സൗരോർജജ ഉപകരണങ്ങളാണ് ഇൻസ്റ്റാൾ ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തുക!