Category: English

ഗോൾഡികൾ ഓടിക്കളിക്കുന്നതും ടെറ്റ്രകൾ മന്നം മന്നം നീന്തുന്നതും കാണാം

ഗോൾഡികൾ എന്നാണ് വീട്ടിലെ കുഞ്ഞു കുട്ടി സ്വർണ്ണ മത്സ്യങ്ങളെ സ്നേഹപൂർവ്വം വിളിക്കാറ്. അവ നല്ല ഉത്സാഹത്തിൽ അങ്ങോട്ടുമിങ്ങോട്ടും വേഗത്തിൽ നീന്തുന്നത് കാണാം. എന്നാൽ ടെറ്റ്രകൾ വളരെ മന്ന ഗതിയിലാണ് നീന്തുന്നത്. ഭക്ഷണ കാര്യത്തിലും ഗോൾഡികൾ ടെറ്റ്രകളേക്കാൾ വളരെ മുന്നിലാണ്.
Read More

മട്ടുപ്പാവിലെ ചുവന്ന ചീര കൃഷി നന്നായി പുരോഗമിക്കുന്നു

ഒരു ചെടിച്ചട്ടിയിൽ ചുവന്ന ചീര വിത്തുകൾ നട്ടുണ്ടായ തൈകൾ മറ്റു ചെടിച്ചട്ടികളിലേക്ക് പറിച്ചു നടുകയായിരുന്നു. വിത്ത് ഓൺലൈൻ ആയി വാങ്ങിച്ചതാണ്. ഈ ചെടിച്ചട്ടിയിലാണ് ചുവന്ന ചീര ചെടികൾ ഏറ്റവും നന്നായി വളരുന്നത്. എന്റെ പതിവനുസരിച്ച് അടുത്ത് തന്നെ ഇലകൾ
Read More

ചിത്രകീടം ബാധിച്ച ഇലകളെല്ലാം നീക്കം ചെയ്തു

ഇത് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വഴുതന ചെടികളുടെ വിഡിയോ ക്ലിപ്പ് ആണ്. കുറേ ഇലകളിൽ ചിത്രകീടങ്ങളുടെ ഉപദ്രവം ഉണ്ടായതിന്റെ അടയാളങ്ങൾ കാണാം. തക്കാളി, വഴുതന ചെടികളിലാണ് അത്തരം ഇലകൾ ഉണ്ടായിരുന്നത്. ഒരു അനിയൻ നിർദ്ദേശിച്ചത് പോലെ ചിത്രകീടം
Read More

പുതിയ പ്രതീക്ഷകളുമായി റോസാ പുഷ്പം

യഥാർത്ഥത്തിൽ ഈ റോസാ ചെടി ഈ കാണുന്ന ചെടിച്ചട്ടിയിൽ അല്ല വളരുന്നത്. അടുത്തുള്ള ചെടിച്ചട്ടിയിൽ വളരുന്ന റോസാച്ചെടിയുടെ ഒരു ശിഖരം ഇങ്ങോട്ട് വിരുന്ന് വന്ന് പുഷ്പിച്ചതാണ്. ഈ ചെടിച്ചട്ടിയിൽ ഉണങ്ങിയ പോലെ കാണുന്ന കമ്പുകളും യഥാർത്ഥത്തിൽ ഉണങ്ങിയവയല്ല. കുറച്ചുകൂടി
Read More

തണുത്ത വെള്ളം സ്പ്രേ ചെയ്തുകൊടുത്താൽ ഈ ഓറഞ്ച് ചെടി പൂവിടുമോ?

ഇയ്യിടെ ഇങ്ങനെ വായിക്കാനിടയായി: ആപ്പിൾ കേരളത്തിൽ വളരുകയില്ല, എന്തെന്നാൽ ഇവിടെ ചൂട് കൂടുതലാണ്. തെങ്ങ് കാശ്മീരിൽ വളരില്ല, കാരണം അവിടെ തണുപ്പ് കൂടുതലാണ്. അപ്പോൾ എന്റെ ഓറഞ്ച് ചെടി കൊല്ലങ്ങളായി കായ്ക്കാത്തത് ഇവിടെ ചൂട് കൂടിയത് കൊണ്ടാണോ? പ്രായമായ
Read More

അങ്ങിനെ രണ്ട് പാവൽ ചെടികളും ഒട്ടുമാവിൽ പടർന്നു കയറി

തൊട്ടടുത്ത ചെടിച്ചട്ടികളിൽ വളരുന്ന രണ്ട് പാവൽ ചെടികളും കായ്ക്കാത്ത ഒട്ടുമാവിൽ പടർന്നു കയറി. ഒരെണ്ണം ആര്യവേപ്പിൻ ചെടി വഴിയും, മറ്റൊന്ന് തുളസി ചെടി വഴിയും. ഇനി അവക്ക് പടരാൻ അത്യാവശ്യം സ്ഥലം വീട്ടുമുറ്റത്തെ ഒട്ടുമാവിൽ ഉണ്ട്. താമസിയാതെ കായ്ക്കാത്ത
Read More

മുളക് ചെടികളുടെ രണ്ടാം തലമുറ

വീട്ടിൽ ഉണ്ടായ മുളകുകളിൽ അവസാനത്തേത് പഴുക്കാൻ നിർത്തി വിത്ത് ശേഖരിച്ചു. ആ വിത്തുകൾ നട്ടുണ്ടായ രണ്ടാം തലമുറ മുളക് ചെടികളാണിവ. ചിത്രകീടങ്ങളുടെ അക്രമണമില്ല. എന്നാൽ വേറെ ഏതോ പ്രാണി ഇലയിൽ ദ്വാരം ഉണ്ടാക്കിയതായി കാണാം. ഇത്തരം ദ്വാരങ്ങൾ മറ്റു
Read More

ഇയ്യിടെ പ്രൂൺ ചെയ്ത പപ്പായ ചെടി കൂടുതൽ ഉശിരിൽ തളിർക്കുന്നത് കാണാം

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്ന വിഡിയോ ക്ലിപ് ആണിത്. കുറച്ചു ദിവസങ്ങൾ മുൻപ് പ്രൂൺ ചെയ്ത പപ്പായ തളിർക്കാൻ തുടങ്ങിയത്. വളരെ ക്ലോസപ്പ് വ്യൂ എടുത്തപ്പോൾ മാത്രമേ തളിരുകൾ കണ്ടിരുന്നു. ക്ലോസപ്പ് ആയതിനാൽ പപ്പായ തടി കുറച്ചു വലുതായി
Read More

വെണ്ട ചെടികളിൽ ഇപ്പോൾ ചിത്രകീടബാധ കാണുന്നില്ല

വെണ്ട ചെടികൾ വലുതായി പൂവും കായയുമായപ്പോൾ ഭാഗ്യത്തിന് ചിത്രകീടങ്ങുളുടെ അടയാളം കാണുന്നില്ല. ചില ചെടികളിൽ ശ്രദ്ധിച്ചു നോക്കുകയാണെങ്കിൽ തുടക്കത്തിലെ ചെറിയ ഇലകളിൽ ചിത്രകീടങ്ങൾ ഉണ്ടാക്കിയ അടയാളം കാണാം. വളമായി വേപ്പിൻ പിണ്ണാക്ക് കൊടുത്തതിന്റെ ഫലമാണോ എന്നറിയില്ല. മരുന്നുകളൊന്നും തളിച്ചിട്ടില്ല.
Read More

ചെടിച്ചട്ടികളിലെ പുതിയ സെറ്റ് തക്കാളി തൈകൾ വളർന്നു വരുന്നുണ്ട്

ഇത്തവണത്തെ തക്കാളി തൈകൾ ചെടിച്ചട്ടികളിൽ വളർന്നു വരുന്നുണ്ട്. കുറേ ഇലകൾക്ക് ചിത്രകീടങ്ങളുടെ ഉപദ്രവം ഉണ്ടായതായി കാണാം. ഇലകളുടെ പച്ചപ്പ് കാർന്നു തിന്നുന്നവയാണ് ചിത്രകീടങ്ങൾ. ഇവിടെ വഴുതന ചെടികൾക്കും വെണ്ട ചെടികൾക്കും അവയുടെ ഉപദ്രവം കാണാറുണ്ട്. മുളക് ചെടികൾക്ക് കാണുന്നില്ല.
Read More