വെണ്ണപ്പഴം (അവക്കാഡോ) ചെടി വളർന്നു വരുന്നു! ഈ വെണ്ണപ്പഴം ചെടി ഏതാനും ആഴ്ചകൾ മുൻപ് നട്ടതാണ്. പുതിയ തളിർ ഇലകൾ വരുന്നുണ്ട്. വിത്തിൽ നിന്ന് വളരുന്ന ചെടി കായ്ക്കാൻ പത്ത് പതിനാല് കൊല്ലം എടുക്കുമെന്നാണ് പറയപ്പെടുന്നത്. ഗ്രാഫ്ട് ചെയ്ത
കാപ്സിക്കം ചെടി നന്നായി വളർന്നു വരുന്നുണ്ട് കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തുകൾ നട്ടപ്പോൾ കുറെ തൈകൾ കിട്ടി. അവയിൽ ചിലത് ചെടി ചെടികളിൽ പറിച്ചു നട്ടു. ഏറ്റവും നന്നായി വളരുന്നത് ഈ ചെടിയാണ്. വലിയ ഇലകൾ കാണുമ്പോൾ
മതിൽ മുഴുക്കെ പടർന്ന പീച്ചി ചെടികൾ മതിൽ മുഴുക്കെ പടർന്നിരിക്കുന്നത് മൂന്ന് പീച്ചി ചെടികളാണ്. ധാരാളം കൊച്ചു പീച്ചിങ്ങകളും ഇലകൾക്കിടയിൽ കാണാം. പക്ഷെ പലതും എന്തുകൊണ്ടോ വാടി പോകുന്നു. എന്താണ് കാരണമെന്ന് പിടി കിട്ടുന്നില്ല. ഒരു വലിയ പീച്ചിങ്ങയും
ഇഷ്ടം പോലെ മല്ലി പൂക്കൾ കാണാം കുറെ ചെടികളിലായി ധാരാളം മല്ലി പൂക്കൾ ഇതാ. ഇവയിൽ എല്ലാം മല്ലി വിത്തുകൾ ഉണ്ടാവുകയായിരുന്നെങ്കിൽ രസമായിരിക്കും. പക്ഷെ എനിക്ക് അത്രയും മല്ലി വിത്തുകൾ ആവശ്യമില്ല. എന്നാൽ മല്ലി പൊടിയാക്കാം എന്ന് വെച്ചാൽ
കുഞ്ഞു മാവിൻ തയ്യിൽ നല്ലൊരു പൂക്കുല ഗ്രാഫ്ട് ചെയ്ത ഓൾ സീസൺ മാവിന്റെ തൈ ആണിത്. നല്ലൊരു പൂക്കുല പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ വൈകിയാണ് ഉണ്ടായതെന്ന് മാത്രം. മറ്റു മാവുകളിൽ കണ്ണി മാങ്ങകളായി.
മല്ലി കായ്ച്ചു നില്കുന്നത് കണ്ടിട്ടുണ്ടോ? ഞാൻ ആദ്യമായാണ് മല്ലി കായ്ച്ചു നിൽക്കുന്നത് കാണുന്നത്. കഴിഞ്ഞ തവണ മല്ലി നട്ടപ്പോൾ, സ്വല്പം വളർന്ന ശേഷം ചെടി ഉണങ്ങി പോയി. ഇത്തവണ കുറെ മല്ലി വിത്തുകൾ പല സ്ഥലങ്ങളിൽ ആയി വളർത്തി.
ഈ ഓൾ സീസൺ ഒട്ടു മാവ് വൈകി പൂക്കാൻ തുടങ്ങുകയാണ്, സംശയമില്ല! അടുത്തുള്ള വീടുകളിൽ എല്ലാം മാവുകളിൽ സാമാന്യം വലുപ്പമുള്ള കണ്ണി മാങ്ങകളായി. ഈ ഓൾ സീസൺ ഒട്ടുമാവ് ഇപ്പോൾ പൂക്കാനുള്ള പുറപ്പാടിലാണ്. കഴിഞ്ഞ വിഡിയോയിൽ പൂമോട്ടുകൾ അത്ര
കോളിയസ് പൂക്കുല കാണാം വെയിൽ ചൂട് കൂടിയപ്പോൾ ജല ദൗർലഭ്യമുള്ള സ്ഥലങ്ങളിലുള്ള കോളിയസ് ചെടികൾ എല്ലാം ഉണങ്ങി പോയി. ഈ ചെടി മാത്രം നല്ലവണ്ണം വെള്ളം കിട്ടുന്ന സ്ഥലായതിനാൽ വളരുന്നുണ്ട്. ഇപ്പോൾ ഇതാ നല്ലൊരു പൂക്കുലയും ഉണ്ടായിരിക്കുന്നു.
ഈ സീസണിൽ കൂർക്ക മുളക്കാറുണ്ടോ? ചെറുപ്പത്തിൽ വീട്ടിൽ കൂർക്ക നട്ടിരുന്നത് ഏകദേശം ജൂൺ മാസത്തിലാണെന്ന് തോന്നുന്നു. ഡിസംബർ മാസത്തിലാണ് കൂർക്ക അധികവും മാർക്കറ്റിൽ വരാറ്. ഇത്തവണ കടയിൽ നിന്ന് കറി വെക്കാൻ വാങ്ങിച്ച കൂർക്ക പല സ്ഥലത്തായി പാകി
ഈ ഒട്ടു മാവ് പൂക്കാൻ തുടങ്ങുകയോണോ? ഈ ഒട്ടു മാവിൻ ചെടി കഴിഞ്ഞ കൊല്ലം നടത്താണ്. ഒരു ഓൾ സീസൺ മാവാണെന്നാണ് നഴ്സറിയിൽ നിന്ന് പറഞ്ഞത്. അടുത്ത കൊല്ലം കായ്ക്കുമെന്നും. നിർഭാഗ്യവശാൽ ഈ ചെടി കുഞ്ഞായിരുന്നപ്പോൾ അറിയാതെ ചവിട്ടി