ഒഴിവുസമയ വ്യായാമം സ്ത്രീകൾക്ക് കൂടുതൽ പ്രയോജനപ്രദം

ക്രമമായ വ്യായാമം ഹൃദയ സംബന്ധമായ അസുഖങ്ങളും മരണനിരക്കും കുറയ്ക്കുമെന്ന് എല്ലാവർക്കും അറിയാം. വ്യായാമ പരിപാടികളിൽ സ്ത്രീകൾ സാധാരണയായി പുരുഷന്മാരെക്കാൾ പിന്നിലാണ്. എന്നാൽ അമേരിക്കൻ ഐക്യ നാടുകളിൽ നടത്തിയ,  നാല് ലക്ഷത്തിത്തിലധികം പേർ ഉൾപ്പെട്ട ഒരു പഠനം കാണിക്കുന്നത്, തുല്യമായ ഒഴിവു സമയ വ്യായാമങ്ങളിൽ നിന്ന് സ്ത്രീകൾക്ക് കൂടുതൽ നേട്ടങ്ങൾ ലഭിക്കുന്നുവെന്നാണ്. എല്ലാ കാരണങ്ങളാലും ഉള്ള മരണസാധ്യതയും, ഹൃദ്രോഗ സംബന്ധമായ മരണസാധ്യതയും കുറയുന്നു. പഠനത്തിന് ഏകദേശം 5 ദശലക്ഷം വ്യക്തി-വർഷങ്ങളുടെ ഫോളോ അപ്പ് ഉണ്ടായിരുന്നു. പതിവ് ഒഴിവുസമയ വ്യായാമങ്ങൾ സ്ത്രീകളിൽ എല്ലാ കാരണങ്ങളാലുമുള്ള മരണനിരക്ക് 24% കുറച്ചു, അതേസമയം പുരുഷന്മാരിൽ 15% മാത്രമാണ് കുറഞ്ഞത്.