സംഗീതവും ഹൃദയവും

സംഗീതവും ഹൃദയവും

ബൈപാസ് ഓപ്പറേഷനും അയോർട്ടിക് വാൽവ് മാറ്റി വെക്കൽ ഓപ്പറേഷനും വിധേയരായ നാൽപത് രോഗികളിൽ സംഗീതം ശ്രവിക്കുന്നതിന്റെ ഉപയോഗം ഒരു പഠനത്തിൽ വിലയിരുത്തി. പ്ലാസ്മ ഓക്സിടോസിൻ അളവ്, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, രക്തത്തിലെ ഓക്സിജന്റെ അളവ്, റിലാക്സേഷൻ ലെവലുകൾ എന്നിവയാണ് ഓപ്പറേഷന്റെ പിറ്റേന്ന് വിലയിരുത്തിയത്.

സംഗീതം കേൾക്കാൻ അനുവദിച്ച ഗ്രൂപ്പിൽ ഓക്സിടോസിൻ അളവ് ഗണ്യമായി ഉയർന്നതായിരുന്നു. റിലാക്സേഷൻ ലെവലും ഈ ഗ്രൂപ്പിൽ കൂടുതലായിരുന്നു. രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവയിൽ വ്യത്യാസമൊന്നും കണ്ടില്ല. സ്വീഡനിലെ ഒറെബ്രോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് പഠനം നടത്തിയത്. അതേ ലേഖകൻ മറ്റൊരു റിപ്പോർട്ടിൽ, ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള രോഗികളിൽ സംഗീതം ശ്രവിക്കുന്നവരിൽ എസ്-കോർട്ടിസോളിന്റെ അളവ് കുറവാണെന്ന് കണ്ടു, ഇത് മാനസിക സമ്മർദ്ദത്തിന്റെ അളവ് കുറവാണെന്ന് സൂചിപ്പിക്കുന്നു.