സൈനസ് ടാക്കിക്കാർഡിയ

സൈനസ് ടാക്കിക്കാർഡിയ

പനി, ഹൈപ്പർതൈറോയിഡിസം, ഹാർട്ട് ഫെയ്‌ലർ, ഉത്കണ്ഠ മുതലായ മറ്റു കാരണങ്ങളാലാണ് സൈനസ് ടാക്കിക്കാർഡിയ സാധാരണ ഉണ്ടാകുന്നത്. ചിലപ്പോൾ ഇത് രോഗനിർണയത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കാം, പ്രത്യേകിച്ചും ബണ്ടിൽ ബ്രാഞ്ച് ബ്ലോക്ക് കാരണം ക്യു ആർ എസ് വീതി കൂടിയതായിരിന്നാൽ. ചില സന്ദർഭങ്ങളിൽ പി തരംഗങ്ങളെ കൂടുതൽ വ്യക്തമാക്കുന്നതിന് താളം അൽപ്പം മന്ദഗതിയിലാക്കാൻ കരോട്ടിഡ് സൈനസ് മസാജ് ഉപയോഗപ്രദമാകും. ടാക്കിക്കാർഡിയയെക്കാൾ പ്രാഥമിക കാരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചികിത്സ. ഇവാബ്രാഡിൻ പോലുള്ള സൈനസ് നോഡ് ഇൻഹിബിറ്ററുകൾക്ക് എവി നോഡൽ ചാലകത കുറക്കാതെ തന്നെ സൈനസ് നിരക്ക് കുറയ്ക്കാൻ കഴിയും, ചില സാഹചര്യങ്ങളിൽ ഇത് ഉപയോഗിക്കേണ്ടി വരാം.