ഇബോള ഹൃദയത്തെ ബാധിക്കുമോ?
ഇബോള വൈറസ് (Ebola Virus Disease – EVD) ഹൃദയത്തെയും കാർഡിയോവാസ്കുലർ സിസ്റ്റത്തെയും ഗുരുതരമായി ബാധിക്കാം. പ്രധാനമായും ശ്രദ്ധിക്കേണ്ട ചില ക്ലിനിക്കൽ വശങ്ങൾ താഴെ പറയുന്നവയാണ്:
- മയോകാർഡൈറ്റിസ് (Myocarditis): ഇബോള വൈറസിന് നേരിട്ട് ഹൃദയപേശികളെ ബാധിക്കാൻ കഴിയും. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെയും പമ്പിങ് ശേഷിയെയും കുറയ്ക്കുകയും ഹാർട്ട് ഫെയിലിയറിലേക്ക് നയിക്കുകയും ചെയ്യാം.
- ഹൈപ്പോവോളീമിക് ഷോക്ക് (Hypovolemic Shock): രോഗികളിൽ കാണപ്പെടുന്ന കടുത്ത വയറിളക്കവും ഛർദ്ദിയും വലിയ തോതിൽ ഫ്ലൂയിഡ് ലോസ് ഉണ്ടാക്കുന്നു. ഇത് കാർഡിയാക് ഔട്ട്പുട്ട് കുറയുന്നതിനും ഹൈപ്പോവോളീമിക് ഷോക്കിലേക്കും നയിക്കുന്നു.
- ഹൃദയ താള വ്യെതിയാനങ്ങൾ (Arrhythmias): ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ ഫ്ലൂയിഡ് ലോസ് കാരണം പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾക്ക് വലിയ അസന്തുലിതാവസ്ഥ (Electrolyte imbalance) ഉണ്ടാകുന്നു. ഇത് മാരകമായ കാർഡിയാക് ഹൃദയ താള വ്യെതിയാനങ്ങൾക്ക് കാരണമാകും.
- എൻഡോത്തീലിയൽ ഡാമേജ് (Endothelial Dysfunction): വൈറസ് രക്തക്കുഴലുകളിലെ എൻഡോത്തീലിയൽ കോശങ്ങളെ ആക്രമിക്കുന്നത് വഴി വാസ്കുലർ പെർമിയബിലിറ്റി വർദ്ധിക്കുകയും കാപ്പിലറി ലീക്ക് സിൻഡ്രോമിന് (Capillary leak syndrome) കാരണമാവുകയും ചെയ്യുന്നു.