കൊമോഷിയോ കോർഡിസ് (Commotio Cordis) എന്താണ്?
കൊമോഷിയോ കോർഡിസ് (Commotio Cordis) എന്താണ്?
ചിലപ്പോൾ ഒരു കളിക്കാരൻ അബദ്ധത്തിൽ ഒരു പന്ത് അല്ലെങ്കിൽ മറ്റൊരു കളിക്കാരൻ ദേഹത്തു തട്ടി പെട്ടന്ന് ഹൃദയസ്തംഭനമുണ്ടായി താഴെ വീഴുന്നു. ഇത് പെട്ടന്നുള്ള മരണത്തിൽ കലാശിച്ചേക്കാം. ഈ അവസ്ഥ കൊമോഷിയോ കോർഡിസ് (Commotio Cordis) എന്നാണ് അറിയപ്പെടുന്നത്. നെഞ്ചിൽ പെട്ടെന്നുള്ള അടി
വെൻട്രിക്കുലാർ ഫിബ്രിലേഷൻ എന്ന അത്യന്തം അപകടകരമായ ഹൃദയ താള വ്യെതിയാനം ഉണ്ടാക്കുന്നു. വെൻട്രിക്കുലാർ ഫിബ്രിലേഷൻ താഴത്തെ അറകളുടെ വളരെ വേഗത്തിലുള്ള ക്രമരഹിതമായ വൈദ്യുത പ്രവർത്തനമാണ്. ഇത് ഹൃദയത്തിന്റെ ശരിയായ സങ്കോചത്തെ തടയുന്നു.
പ്രഹരത്തിന്റെ തീവ്രത നെഞ്ചിന്റെ ഭിത്തിക്ക് എന്തെങ്കിലും കേടുപാടുകൾ വരുത്താൻ മതിയാകുന്നില്ല എന്നതാണ് പ്രത്യേകത. അതുപോലെ ഹൃദയത്തിൽ ഘടനാപരമായ തകരാറുകളൊന്നും ഉണ്ടാകുന്നുമില്ല. ആഘാതത്തെ തുടർന്ന് ഇടത് വെൻട്രിക്കുലാർ മർദ്ദത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് മൂലമാണ്
കൊമോഷിയോ കോർഡിസ് ഉണ്ടാകുന്നത്. ഉടൻ ഡിഫിബ്രിലേറ്റർ എന്ന ഉപകരണം ഉപയോഗിച്ച് ചികിത്സ നൽകിയാൽ ജീവൻ രക്ഷപ്പെട്ടേക്കാം. ഡിഫിബ്രിലേറ്റർ ലഭ്യമാകുന്നത് വരെ സി പി ആർ നൽകാം.