ഗർഭിണികളിലെ ഹൃദയ പേശികളുടെ ബലഹീനത: പെരിപാർട്ടം കാർഡിയോമയോപ്പതി

ഗർഭിണികളിലെ ഹൃദയ പേശികളുടെ ബലഹീനത: പെരിപാർട്ടം കാർഡിയോമയോപ്പതി

പെരിപാർട്ടം കാർഡിയോമയോപ്പതി ഹൃദയപേശികൾ ബലഹീനമാവുന്ന ഒരു അപൂർവ രോഗമാണ്. ഗർഭാവസ്ഥയുടെ അവസാന മാസത്തിൽ അല്ലെങ്കിൽ ഡെലിവറി കഴിഞ്ഞ് 5 മാസത്തിനുള്ളിലാണ് പെരിപാർട്ടം കാർഡിയോമയോപ്പതി ഉണ്ടാകുന്നത്. ഇത് ഗർഭാവസ്ഥയിൽ കഠിനമായ ഹാർട്ട് ഫെയ്‌ലറിന് കാരണമാകുന്നു. ഈ അസുഖത്തിൽ ഹൃദയത്തിന്റെ ഇടത് താഴെ അറയായ ഇടത് വെൻട്രിക്കിൾ ബലഹീനമാവുന്നു. രക്തം ഫലപ്രദമായി പമ്പ് ചെയ്യാൻ സാധിക്കുന്നില്ല. സാധാരണയായി പ്രസവം കഴിഞ്ഞാൽ ഈ അസുഖം പെട്ടന്ന് ഭേദമാവാൻ തുടങ്ങും.

ഇടതു വെൻട്രിക്കിളിന്റെ ബലഹീനത പൂർണമായും ഭേദപ്പെടാത്തവരിൽ തുടർന്നുള്ള ഗർഭധാരണത്തിൽ ആവർത്തനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഭേദമായവരിലും ചിലപ്പോൾ ആവർത്തനം ഉണ്ടാകാം. പെരിപാർട്ടം കാർഡിയോമയോപ്പതിയുടെ ചികിത്സ ഹൃദയ പേശികൾക്ക് ബലം കുറയുന്ന മറ്റു അസുഖങ്ങളെപോലെ തന്നയാണ്. ഒരു പ്രത്യേകത പ്രസവം കഴിഞ്ഞാൽ സുഖം പ്രാപിക്കൽ വേഗം ആകുന്നു എന്നതാണ്.