രക്തത്തിൽ ഓക്സിജന്റെ അളവ് നോര്മലാണെങ്കിൽ ഓക്സിജൻ കൊടുക്കുന്നത് ദോഷം ചെയ്യാം!

രക്തത്തിൽ ഓക്സിജന്റെ അളവ് നോര്മലാണെങ്കിൽ ഓക്സിജൻ കൊടുക്കുന്നത് ദോഷം ചെയ്യാം!

സാധാരണയായി രക്തത്തിൽ ഓക്സിജന്റെ അളവ് 95 ശതമാനത്തിൽ താഴെയാണെങ്കിലാണ് ഓക്സിജൻ നൽകുന്നത് ഉപകാരപ്രദമാകാവുന്നത്. രക്തത്തിൽ ഓക്സിജന്റെ അളവ് നോര്മലാണെങ്കിൽ ഓക്സിജൻ കൊടുക്കുന്നത് രക്ത കുഴലുകളുടെ സങ്കോചത്തിനും, ഹൃദയത്തിലേക്കും മറ്റു പ്രധാന അവയവങ്ങളിലേക്കും ഉള്ള രക്ത പ്രവാഹം കുറയുന്നതിനും ഇടയാക്കിയേക്കാം. അധികമായാൽ അമൃതും വിഷമാകാം എന്ന് പറഞ്ഞ പോലെ!