റോസ്സ് പ്രൊസീജ്യർ (അയോർട്ടോപൾമോണറി ട്രാൻസ്‌ലോക്കേഷൻ)

റോസ്സ് പ്രൊസീജ്യർ (അയോർട്ടോപൾമോണറി ട്രാൻസ്‌ലോക്കേഷൻ)

അയോർട്ടിക് സ്റ്റെനോസിസിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു ഓപ്പറേഷൻ ആണ് അയോട്ടോപൾമോണറി ട്രാൻസ്‌ലോക്കേഷൻ എന്നും അറിയപ്പെടുന്ന റോസ്സ് പ്രൊസീജ്യർ. അയോർട്ടിക് സ്റ്റെനോസിസ് എന്നാൽ മഹാധമനിയിലേക്കുള്ള വാൽവ് ചുരുങ്ങി പോകുന്നതാണ്. ഇതിൽ, രോഗിയുടെ സ്റ്റെനോട്ടിക് അയോർട്ടിക് വാൽവ് നീക്കം ചെയ്യുകയും പൾമണറി വാൽവ് മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നു.
പൾമണറി വാൽവിന്റെ സ്ഥാനത്ത് ഒരു ഹോമോഗ്രാഫ്റ്റ് ഉപയോഗിക്കുന്നു.

പ്രയോജനങ്ങൾ:

  1. മാറ്റി വച്ച പൾമണറി വാൽവ് കുട്ടികളിലാണെങ്കിൽ കുട്ടി വലുതാവുന്നതിന് അനുസരിച്ച് വളരാൻ തുടരും.
  2. താഴ്ന്ന മർദ്ദത്തിലുള്ള പൾമണറി രക്തചംക്രമണത്തിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ ഹോമോഗ്രാഫ്റ്റ് വാൽവിന് മികച്ച ദീർഘ കാല പ്രവർത്തനം ഉണ്ടാകും.