സ്റ്റാറ്റിൻ മരുന്നുകൾ രാത്രിയിൽ കഴിക്കാൻ പറയുന്നതിന് എന്തെങ്കിലും കാരണമുണ്ടോ?
സ്റ്റാറ്റിൻ മരുന്നുകൾ രാത്രിയിൽ കഴിക്കാൻ പറയുന്നതിന് എന്തെങ്കിലും കാരണമുണ്ടോ?
എച്ച്എംജി കോ എ റിഡക്റ്റേസ് എന്ന എൻസൈമിന്റെ പ്രവർത്തനം തടഞ്ഞുകൊണ്ട് കരളിൽ കൊളസ്ട്രോൾ നിർമാണം തടയുന്ന അറ്റോർവാസ്റ്റാറ്റിൻ പോലുള്ള മരുന്നുകളാണ് സ്റ്റാറ്റിൻസ്. രാത്രിയിൽ എൻസൈം കൂടുതൽ സജീവമാണ്. ഇത് തടയുന്ന മരുന്നുകൾ രാത്രിയിൽ കഴിക്കുമ്പോൾ മികച്ച ഫലം നൽകും. അറ്റോർവാസ്റ്റാറ്റിനേക്കാൾ കുറവ് സമയം പ്രവർത്തിക്കുന്ന ലോവാസ്റ്റാറ്റിൻ പോലുള്ള മുൻകാല മരുന്നുകളിൽ രാത്രിയിൽ കഴിക്കുന്നതാണ് കൂടുതൽ ഫലപ്രദം. അതുകൊണ്ട് രാത്രിയിൽ സ്റ്റാറ്റിൻ കഴിക്കുന്നത് നല്ലതാണ്. അറ്റോർവാസ്റ്റാറ്റിൻ ദീർഘനേരം പ്രവർത്തിക്കുന്ന മരുന്നായതിനാൽ, ദിവസത്തിലെ മറ്റ് സമയങ്ങളിൽ കഴിച്ചാലും അതിന്റെ ഫലം ഉണ്ടാകും.