ഹൃദയത്തിൽ ഏതെങ്കിലും ഹോർമോൺ നിർമ്മിക്കുന്നുണ്ടോ?

ഹൃദയത്തിൽ ഏതെങ്കിലും ഹോർമോൺ നിർമ്മിക്കുന്നുണ്ടോ?

ഏട്രിയൽ നാട്രിയൂററ്റിക് പെപ്റ്റൈഡ് അഥവ എഎൻപി ഹൃദയപേശികളിൽ നിന്ന് പുറത്തുവിടുകയും വൃക്കകളിൽ സോഡിയം പുറന്തള്ളുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഏട്രിയൽ, വെൻട്രിക്കുലാർ സ്ട്രെച്ചിന് പ്രതികരണമായി ഇത് പുറത്തുവിടുന്നു. ബ്രെയിൻ ടൈപ്പ് നാട്രിയൂററ്റിക് പെപ്റ്റൈഡ് അഥവ ബിഎൻപി എന്നറിയപ്പെടുന്ന മറ്റൊരു പെപ്റ്റൈഡും ഹാർട്ട് ഫെയ്‌ലർ സമയത്ത് ഹൃദയത്തിൽ നിന്ന് പുറത്തുവരുന്നു.

രക്തത്തിലെ BNP അളവ് എമർജൻസി റൂമിൽ ഹാർട്ട് ഫെയ്‌ലറിനുള്ള ഒരു പ്രധാന പരിശോധനയാണ്. കഠിനമായ ശ്വാസതടസ്സം ഉള്ളവരിൽ ഹാർട്ട് ഫെയ്‌ലറും ശ്വസകോശ രോഗവും തമ്മിൽ വേർതിരിച്ചറിയാൻ ഇത് ഉപയോഗപ്രദമാണ്. BNP-യുടെ രക്തത്തിലെ അർദ്ധായുസ്സ് കുറവായതിനാൽ NT-proBNP ഈ ആവശ്യത്തിനായി BNP-യേക്കാൾ കൂടുതലായി ഉപയോഗിക്കുന്നു. ഉയർന്ന BNP അല്ലെങ്കിൽ NT-proBNP ലെവലുകൾ മോശമായ രോഗാവസ്ഥയെ സൂചിപ്പിക്കുന്നു.