ട്രൈക്കസ്പിഡ് സ്റ്റെനോസിസ്

ട്രൈക്കസ്പിഡ് സ്റ്റെനോസിസ്

വലത് വെൻട്രിക്കിളിനും വലത് ഏട്രിയത്തിനും ഇടയിൽ ഉള്ള വാൽവാണ് ട്രൈക്കസ്പിഡ് വാൽവ്. മൈട്രൽ സ്റ്റെനോസിസിനെ അപേക്ഷിച്ച് ട്രൈക്കസ്പിഡ് സ്റ്റെനോസിസ് വളരെ അപൂർവമാണ്. റുമാറ്റിക് ട്രൈട്രൈക്കസ്പിഡ് സ്റ്റെനോസിസ് ഏതാണ്ട് എല്ലായിപ്പോഴും മൈട്രൽ സ്റ്റെനോസിസുമായി ബന്ധപ്പെട്ടിരിക്കുന്നു. ട്രൈക്കസ്പിഡ് സ്റ്റെനോസിസിന്റെ മറ്റൊരു പ്രധാന കാരണം കാർസിനോയിഡ് ഹൃദ്രോഗമാണ്. ട്രൈക്കസ്പിഡ് വാൽവിന്റെ എബ്‌സ്റ്റീൻ അനോമലിയുടെ ഭാഗമായി ട്രൈക്കസ്പിഡ് സ്റ്റെനോസിസ് ഉണ്ടാകാം.

ട്രൈക്കസ്പിഡ് സ്റ്റെനോസിസ് വലത് ഏട്രിയൽ ഡൈലേറ്റേഷനിലേക്കും ജുഗുലാർ വീനസ് പൾസിൽ ഒരു വലിയ a തരംഗത്തിലേക്കും നയിക്കുന്നു. വലത് ഏട്രിയൽ ഡൈലേറ്റേഷൻ ഫോറാമെൻ ഒവേൽ തുറന്ന് റൈറ്റ് ടു ലെഫ്റ് ഷണ്ടിലേക്ക് നയിക്കും. ട്രൈക്കസ്പിഡ് വാൽവ് ഹാർട്ട് വാൽവുകളിൽ ഏറ്റവും വലുതായതിനാൽ, 2 എംഎം എച്ച്ജി ഗ്രേഡിയന്റ് പോലും കാര്യമായ ട്രൈക്കസ്പിഡ് സ്റ്റെനോസിസിനെ സൂചിപ്പിക്കും.
ട്രൈക്കസ്പിഡ് സ്റ്റെനോസിസ് ബലൂൺ ട്രൈക്കസ്പിഡ് വാൽവോട്ടോമി വഴി നല്ല ഫലങ്ങളോടെ ചികിത്സിക്കാം.