ദിവസവും അഞ്ചിൽ കൂടുതൽ കോണിപ്പടികൾ കയറുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു!

ദിവസവും അഞ്ചിൽ കൂടുതൽ കോണിപ്പടികൾ കയറുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു!

എല്ലാവർക്കും ലോക ഹൃദയദിന ആശംസകൾ. എല്ലാ ദിവസവും അഞ്ചിലധികം കോണിപ്പടികൾ കയറുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 20 ശതമാനത്തിലധികം കുറയ്ക്കുമെന്ന് യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചുള്ള ഒരു പഠനം പറയുന്നു. അഞ്ച് കോണിപ്പടികളിലെ ഏകദേശ പടികളുടെ എണ്ണം 50 എന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ സൂക്ഷിക്കുക, കയറ്റം നിർത്തുന്നവർക്ക് ഒരിക്കലും കയറാത്തവരെക്കാൾ അപകടസാധ്യത കൂടുതലാണ്! പഠനത്തിൽ നാലര ലക്ഷത്തിലധികം മുതിർന്നവർ പങ്കെടുത്തു. കോണിപ്പടികൾ കയറുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ, ജീവിതശൈലി ഘടകങ്ങൾ എന്നിവ തുടക്കത്തിലും 5 വർഷത്തിനു ശേഷമുള്ള ഒരു പുനഃപരിശോധനയിലൂടെയും ശേഖരിച്ചു. ശരാശരി ഫോളോ അപ്പ് കാലയളവ് 12.5 വർഷമായിരുന്നു.

ജനിതകമായി രോഗസാധ്യത അധികമുള്ളവരിൽ കോണിപ്പടികൾ കയറുന്നതുമായി ബന്ധപ്പെട്ട സൽഫലം കുറവായിരുന്നു.  നേരത്തെ സൂചിപ്പിച്ചതുപോലെ, തുടക്കത്തിൽ കോണിപ്പടികൾ കയറുകയും പിന്നീട് നിർത്തുകയും ചെയ്യുന്നവർക്ക് അപകടസാധ്യത 32% കൂടുതലാണ്.