പ്രൊഫഷണലുകൾക്ക് ഹൃദ്രോഗ സാദ്ധ്യത കൂടുതലാണോ?

പ്രൊഫഷണലുകൾക്ക് ഹൃദ്രോഗ സാദ്ധ്യത കൂടുതലാണോ?

പ്രൊഫഷണലുകളിൽ ഹൃദ്രോഗ സാദ്ധ്യത വർധിപ്പിക്കാവുന്ന ചില അപകട ഘടകങ്ങൾ ഇതാ:

മാനസിക സമ്മർദ്ദം
വ്യായാമമില്ലാത്ത ജീവിതശൈലി
ഉറക്കക്കുറവ്
ക്രമരഹിതമായ ഭക്ഷണ ശീലങ്ങൾ
പുകവലി

ടൈപ്പ് എ വ്യക്തിത്വമുള്ള പ്രൊഫഷണലുകൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ടൈപ്പ് എ വ്യക്തിത്വത്തിന്റെ സവിശേഷതകൾ ഇവയാണ്:

ക്ഷമയില്ലായ്‌മ
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള ശക്തമായ ആഗ്രഹം
എല്ലാവരോടും ശത്രുത – എല്ലായിപ്പോഴും പ്രകോപിതമാണ്
വിശ്രമിക്കാൻ കഴിയില്ല
ഒരിക്കലും അവസാനിക്കാത്ത നിരവധി ‘ചെയ്തു തീർക്കേണ്ട ലിസ്റ്റുകൾ’
ഉയർന്ന മത്സര ബുദ്ധി, വളരെ ഉയർന്ന അഭിലാഷങ്ങൾ

ടൈപ്പ് എ വ്യക്തിത്വത്തിന്റെ ഏതാണ്ട് വിപരീത സവിശേഷതകളാണ് ടൈപ്പ് ബി വ്യക്തിത്വത്തിനുള്ളത്. ടൈപ്പ് എ വ്യക്തിത്വത്തിന്റെ ശത്രുതാ ഘടകമാണ് ഏറ്റവും ദോഷകരം. ഏകദേശം രണ്ടായിരം പേരെ പത്ത് വർഷത്തോളം നിരീക്ഷിച്ചതിൽ, ഏറ്റവും കൂടുതൽ ശത്രുതയുള്ളവരും ഏറ്റവും കുറവ് ശത്രുതയുള്ളവരും തമ്മിൽ ഹാർട്ട് അറ്റാക്കിന്റെയും മരണ നിരക്കിന്റെയും കാര്യത്തിൽ നാല്പത്തിരണ്ട്‍ ശതമാനം വ്യത്യാസം ഉണ്ടായിരുന്നു.