ഇസിജി, ശ്വസനം, പൾസ്‌ ഓക്സിമെട്രി ട്രേസിങ്ങുകൾ

ഇസിജി, ശ്വസനം, പൾസ്‌ ഓക്സിമെട്രി ട്രേസിങ്ങുകൾ

ഇസിജി, ശ്വസനം, പൾസ്‌ ഓക്സിമെട്രി ട്രേസിങ്ങുകൾ
ഇസിജി, ശ്വസനം, പൾസ്‌ ഓക്സിമെട്രി ട്രേസിങ്ങുകൾ

മിക്ക ആധുനിക കാർഡിയാക് മോണിറ്ററുകളും ഇസിജിക്ക് പുറമെ ശ്വസനനിരക്കും പൾസ് ഓക്‌സിമെട്രിയുടെ നിരീക്ഷണവും ഉൾക്കൊള്ളുന്നു. ശ്വസന നിരക്ക് മിനിറ്റിൽ 20, ഹൃദയമിടിപ്പ് മിനിറ്റിൽ 73 , ഓക്സിജൻ സാച്ചുറേഷൻ 95% എന്നിങ്ങനെയാണ് കാണിച്ചിരിക്കുന്നത്. തൊറാസിക് ഇം‌പെഡൻസിലെ ചാക്രിക മാറ്റം ഉപയോഗിച്ചാണ് ശ്വസന നിരക്ക് അളക്കുന്നത്. തൊറാസിക് ഇം‌പെഡൻസ് അളക്കാൻ ഒരു ജോടി ഇസിജി മോണിറ്ററിംഗ് ഇലക്‌ട്രോഡുകൾക്കിടയിൽ ഒരു ചെറിയ കറന്റ് കടന്നുപോകുന്നു. ഇസിജിയും പൾസ് ഓക്‌സിമെട്രിയും ഒരേ സമയ സ്കെയിലിൽ കാണിക്കുന്നു എന്നത് ശ്രദ്ധിക്കുക, എന്നാൽ ശ്വസന നിരക്ക് അങ്ങനെയല്ല കാണിക്കുന്നത്. സാധാരണയായി, ഹൃദയമിടിപ്പും ശ്വസനവും തമ്മിലുള്ള അനുപാതം ഏകദേശം 4:1 ആണ്.

ഒന്നിലധികം ഇലക്‌ട്രോഡുകൾ ഉപയോഗിച്ചാണ് ഇസിജി നിരീക്ഷിക്കുന്നത്, എന്നാൽ പലപ്പോഴും ഒരു ചാനൽ മാത്രമേ മോണിറ്ററിൽ പ്രദർശിപ്പിക്കുകയുള്ളൂ. ആവശ്യമെങ്കിൽ മോണിറ്റർ ഡിസ്പ്ലേ ക്രമീകരണങ്ങൾ ഒരു സമയം ഒന്നിൽ കൂടുതൽ ലീഡുകൾ പ്രദർശിപ്പിക്കുന്നതിന് മാറ്റാവുന്നതാണ്. ഒന്നിലധികം ലീഡുകൾ  ഒരേസമയം പ്രദർശിപ്പിക്കുന്നത് ഹൃദയ താള വ്യെതിയാനങ്ങൾ വിശകലനം ചെയ്യുമ്പോൾ ഉപയോഗപ്രദമാണ്.

പൾസ് ഓക്‌സിമെട്രി അളക്കുന്നത് സാധാരണയായി വിരലിൽ അല്ലെങ്കിൽ ചിലപ്പോൾ ചെവിയിൽ ഘടിപ്പിക്കുന്ന ഒരു പ്രോബ് ഉപയോഗിച്ചാണ്. ഇൻഫ്രാറെഡ്, റെഡ് ലൈറ്റ് ബീമുകൾ വിരൽ അല്ലെങ്കിൽ ഇയർലോബ് പോലെയുള്ള നേർത്ത ഭാഗങ്ങളിലൂടെ കടത്തിവിട്ട് മറുവശത്തെ സെൻസറിൽ കാണിക്കുന്ന സിഗ്നലിന്റെ ആഗിരണം വഴിയാണ് പൾസ് ഓക്‌സിമെട്രി അളക്കുന്നത്. ഓക്സിഹെമോഗ്ലോബിനും ഡിയോക്സിഹെമോഗ്ലോബിനും വ്യത്യസ്ത ആഗിരണ പാറ്റേണുകളുള്ളതിനാൽ ഹീമോഗ്ലോബിന്റെ ഓക്സിജൻ സാച്ചുറേഷൻ ഇതിൽ നിന്ന് അളക്കാൻ കഴിയും. പൾസറ്റൈൽ മൂല്യം ധമനികളിലെ ഓക്സിജൻ സാച്ചുറേഷനുമായി പൊരുത്തപ്പെടും.