വാർഫാറിൻ മരുന്ന് കഴിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്?
വാർഫാറിൻ മരുന്ന് കഴിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്?
രക്തചംക്രമണത്തിന്റെ ചില നിർണായക ഭാഗങ്ങളിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന ആന്റികൊയാഗുലന്റ് മരുന്നാണ് വാർഫാറിൻ. ഇതിന് ഏറ്റവും കുറഞ്ഞ ഫലപ്രദമായ ഡോസും പരമാവധി ഡോസും തമ്മിലുള്ള അന്തരം കുറവാണ്. അതിനാൽ വാർഫാറിൻ ഉപയോഗിച്ചുള്ള ചികിത്സ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. പ്രോത്രോംബിൻ ടൈം വിത്ത് INR എന്ന രക്തപരിശോധന
മാസത്തിലൊരിക്കലെങ്കിലും നടത്തി അതിനനുസരിച്ച് വാർഫാറിൻ ഡോസ് ക്രമീകരിക്കണം.
വാർഫാറിൻ കഴിക്കുന്ന വ്യക്തികൾ മറ്റ് മരുന്നുകൾ കഴിക്കുന്നത് ശ്രദ്ധിക്കണം. പല മരുന്നുകളും വാർഫാറിനുമായി പ്രതിപ്രവർത്തിക്കുന്നു, ചിലത് അതിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു, മറ്റുള്ളവ അതിന്റെ പ്രവർത്തനം കുറയ്ക്കുന്നു. വാർഫാറിനും മറ്റ് മരുന്നുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാം. വൈറ്റമിൻ കെ ആശ്രിത ക്ലോട്ടിംഗ് ഘടകങ്ങളുടെ നിർമാണം തടയുന്നതിലൂടെ വാർഫാറിൻ പ്രവർത്തിക്കുന്നതിനാൽ, വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വാർഫാറന്റെ പ്രവർത്തനം കുറയ്ക്കും.