എന്താണ് ലോംഗ് ക്യുട്ടി, അത് എങ്ങനെ തിരിച്ചറിയാം?

എന്താണ് ലോംഗ് ക്യുട്ടി, അത് എങ്ങനെ തിരിച്ചറിയാം?

എന്താണ് ലോംഗ് ക്യുട്ടി, അത് എങ്ങനെ തിരിച്ചറിയാം
എന്താണ് ലോംഗ് ക്യുട്ടി, അത് എങ്ങനെ തിരിച്ചറിയാം

ക്യുട്ടി ഇടവേള ഹൃദയത്തിന്റെ വൈദ്യുത ധ്രുവീകരണത്തെ പ്രതിനിധീകരിക്കുന്നു. ഒരു ഇസിജിയിൽ നിന്നാണ് ഇത് അളക്കുന്നത്. ഒരു നീണ്ട ക്യുട്ടി ഇടവേള ചില സമയങ്ങളിൽ ജീവന് ഭീഷണിയായേക്കാവുന്ന ആറിത്മിയ ഉണ്ടാക്കാൻ കാരണമായേക്കാം. മിക്ക കേസുകളും ഇലക്ട്രോലൈറ്റുകളിലെ തകരാറുകൾ, സൈക്കോട്രോപിക് മരുന്നുകൾ, ചില ആൻറിബയോട്ടിക്കുകൾ, ആന്റിഫംഗലുകൾ എന്നിവ കൊണ്ടായിരിക്കാം. രക്തത്തിൽ പൊട്ടാസ്യം അല്ലെങ്കിൽ മഗ്നീഷ്യം കുറവാണിങ്കിൽ നീണ്ട ക്യുട്ടി ഇടവേള ഉണ്ടാകാം. ഹൃദയത്തിന്റെ രക്തക്കുഴലുകളിലെ ബ്ലോക്കും, ഹൃദയ പേശികളുടെ രോഗങ്ങളും നീണ്ട ക്യുട്ടി ഇടവേള ഉണ്ടാക്കാം. ജന്മനായുള്ള ഇനം കൺജനിറ്റൽ ലോംഗ് ക്യുട്ടി സിൻഡ്രോം എന്നാണ് അറിയപ്പെടുന്നത്. അതിന് നിരവധി ഉപവിഭാഗങ്ങൾ ഉണ്ട്.