റേഡിയൽ പൾസ് എങ്ങിനെയാണ് പരിശോധിക്കുന്നത്?
റേഡിയൽ പൾസ് എങ്ങിനെയാണ് പരിശോധിക്കുന്നത്?
റേഡിയൽ ധമനിയുടെ നേരിയ കംപ്രഷൻ വഴിയാണ് റേഡിയൽ പൾസ് പരിശോധിക്കുന്നത്, കൈത്തണ്ടയുടെ മുൻവശത്ത് റേഡിയസിന്റെ താഴത്തെ അറ്റത്ത്. കുറഞ്ഞത് 30 സെക്കൻഡ് നേരത്തേക്ക് കണക്കാക്കണം. നല്ല പൾസ് ലഭിക്കാൻ കൈത്തണ്ട റിലാക്സഡ് ആയിരിക്കണം. ചിലപ്പോൾ റേഡിയൽ ആർട്ടറി സ്ഥാനം മാറി അനാട്ടമിക്കൽ സ്നഫ് ബോക്സിൽ, കൈത്തണ്ടയുടെ ലാറ്ററൽ വശത്ത് ആയിരിക്കും. റേഡിയൽ പൾസ് ഇല്ലെന്ന് നിഗമനം ചെയ്യുന്നതിനുമുമ്പ് അവിടെ പരിശോധിക്കേണ്ടത് നിർബന്ധമാണ്.
മൂന്ന് വിരലുകൾ ഉപയോഗിച്ച് കംപ്രഷൻ ചെയ്യുന്ന ട്രൈസെക്ഷൻ അഥവ ഓസ്ലറുടെ മാനുവർ എന്ന രീതി ഉപയോഗിച്ച് റേഡിയൽ പൾസ് കൂടുതൽ വിലയിരുത്തുന്നു. ആദ്യത്തേയും അവസാനത്തേയും വിരലുകളുടെ കംപ്രഷൻ റേഡിയൽ ആർട്ടറിയിൽ നിന്നുള്ള രക്ത പ്രവാഹത്തെയും അൾനാർ ധമനിയിൽ നിന്ന് പാമാർ ആർച്ച് വഴിയുള്ള റിട്രോഗ്രേഡ് ഫ്ലോയെയും തടയുന്നു. റേഡിയൽ ധമനിയുടെ ഭിത്തിയുടെ കട്ടി വിലയിരുത്താൻ ഈ രീതി സഹായിക്കുന്നു, അത് നടുവിരൽ കൊണ്ടാണ് നിർണയിക്കുന്നത്.