ഹാർട്ട് അറ്റാക്കിന്റെ കാരണം എന്ത്? എന്താണ് ചികിത്സ?
ഹാർട്ട് അറ്റാക്കിന്റെ കാരണം എന്ത്? എന്താണ് ചികിത്സ?
ഹൃദയത്തിന്റെ രക്തക്കുഴലുകളായ കൊറോണറി ആർട്ടറികളിൽ രക്തം കട്ടപിടിക്കുന്നതാണ് ഹൃദയാഘാതത്തിന് കാരണം. കൊഴുപ്പ് ഫലകങ്ങൾ മൂലം കൊറോണറി ധമനികൾ ചുരുങ്ങുന്നതിനുള്ള അപകട ഘടകങ്ങൾ മാറ്റിയെടുക്കാവുന്നതും മാറ്റാൻ പറ്റാത്തവയും ഉണ്ട്.
മാറ്റാവുന്ന അപകട ഘടകങ്ങൾ: അമിതവണ്ണം, രക്താതിമർദ്ദം, പ്രമേഹം, പുകവലി, രക്തത്തിലെ അധിക കൊഴുപ്പ്.
മാറ്റാൻ പറ്റാത്ത അപകട ഘടകങ്ങൾ: പ്രായക്കൂടുതൽ, പുരുഷ ലിംഗഭേദം, അടുത്ത ബന്ധുക്കളിൽ ഹൃദ്രോഗ പാരമ്പര്യം.
ആന്റിപ്ലേറ്റ്ലെറ്റ് മരുന്നുകൾ, രക്ത കട്ട അലിയിക്കുന്ന മരുന്നുകൾ അല്ലെങ്കിൽ പ്രൈമറി ബലൂൺ ആൻജിയോപ്ലാസ്റ്റി എന്നിവയിലൂടെ ഹാർട്ട് അറ്റാക്ക് ഉടനടി ചികിത്സിക്കാം. കൃത്യമായ മരുന്നുകളും ജീവിതശൈലി പരിഷ്ക്കരണവുമാണ് ദീർഘകാല ചികിത്സ.