ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന്റെ അനിമേഷൻ
നമ്മുടെ ഹൃദയ ജനനത്തിന് മാസങ്ങൾ മുമ്പെ മിടിച്ചു തുടങ്ങുന്നു, മരണം വരെ മുടക്കമില്ലാതെ മിടിക്കുകയും ചെയ്യുന്നു. ഇതിന് ഹൃദയ പേശികൾക്ക് ഓക്സിജനും പോഷകങ്ങളും നൽകുന്നത് കൊറോണറി ധമനികളാണ്. കൊറോണറി ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടി കാലക്രമത്തിൽ ഭാഗികമായ ബ്ലോക്കുകൾ രൂപപ്പെടുന്നു. ഈ ഭാഗിക ബ്ലോക്കുകളിൽ രക്ത കട്ട ചിലപ്പോൾ രൂപപ്പെടുകയും ബ്ലോക്ക് പൂര്ണമാകുകയും ചെയ്യും. അപ്പോൾ ആ ഭാഗത്തെ ഹൃദയ പേശിക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കില്ല. ആ ഭാഗത്തെ പേശിക്ക് നാശം സംഭവിക്കുന്നു. ഇതിനെയാണ് ഹാർട്ട് അറ്റാക്ക് എന്ന് വിളിക്കുന്നത്. ഈ പ്രക്രിയയാണ് ഈ അനിമേഷനിൽ കാണിച്ചിരിക്കുന്നത്.