കൻജെസ്റ്റീവ് ഹാർട്ട് ഫെയ്ലറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
കൻജെസ്റ്റീവ് ഹാർട്ട് ഫെയ്ലറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ക്ഷീണം, ശ്വാസതടസ്സം, കാലുകളിലും വയറിലും നീര് എന്നിവയാണ് കൻജെസ്റ്റീവ് ഹാർട്ട് ഫെയ്ലറിന്റെ പ്രധാന ലക്ഷണങ്ങൾ. ശ്വാസകോശത്തിൽ നീര് കെട്ടുന്നതാണ് ശ്വാസതടസ്സത്തിന് കാരണം. ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയുന്നതാണ് ക്ഷീണത്തിന് കാരണം. ശരീരത്തിലെ പല സ്ഥലങ്ങളിലും നീര് നിറഞ്ഞിരിക്കുന്ന അവസ്ഥ അനാസാർക്ക എന്ന് അറിയപ്പെടുന്നു. വൃക്കകളിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതിനാൽ മൂത്രത്തിന്റെ അളവ് കുറയുന്നു. ഇത് നീര് വർദ്ധിപ്പിക്കുന്നു.