പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ഹൃദ്രോഗ സാധ്യത വർദ്ധിക്കും!
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ഹൃദ്രോഗ സാധ്യത വർദ്ധിക്കും!
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധ്യത വർദ്ധിക്കുന്നതായി പ്രമുഖ കാർഡിയോജി ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഹൃദ്രോഗം, ക്യാൻസർ എന്നിവയിൽ നിന്ന് മുക്തരായ ഇരുപത്തിയേഴായിരത്തോളം ആരോഗ്യ പരിപാലന വിദഗ്ധരുടെ ഭക്ഷണശീലങ്ങൾ വിലയിരുത്തിയ പഠനമായിരുന്നു അത്. ഹെൽത്ത് പ്രൊഫഷണലുകളുടെ ഫോളോ-അപ്പ് പഠനത്തിൽ പങ്കെടുത്ത 45 മുതൽ 82 വയസ്സ് വരെ പ്രായമുള്ള അമേരിക്കൻ പുരുഷന്മാരായിരുന്നു അവർ.
പതിനാറ് വർഷത്തെ ഫോളോ അപ്പ് കാലയളവിൽ, അവരിൽ ആയിരത്തി അഞ്ഞൂറിലധികം പേർക്ക് കൊറോണറി ആർട്ടറി രോഗം ഉണ്ടായി. പ്രാതൽ ഒഴിവാക്കുന്ന പുരുഷന്മാർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത ഇരുപത്തിയേഴ് ശതമാനം കൂടുതലാണെന്ന് വിശകലനം കാണിക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത അമ്പത്തിയഞ്ച് ശതമാനം കൂടുതലായിരുന്നു. ഡിസ്ലിപിഡെമിയ, ഹൈപ്പർടെൻഷൻ, ഡയബറ്റിസ് മെലിറ്റസ്, വർദ്ധിച്ച ബോഡി മാസ് ഇൻഡക്സ് എന്നിവയുമായി ബന്ധമുണ്ടായിരുന്നു.