ഹാർട്ട് മർമർ ഉള്ള ഒരാൾക്ക് വ്യോമസേനയിൽ ചേരാൻ കഴിയുമോ?

ഹാർട്ട് മർമർ ഉള്ള ഒരാൾക്ക് വ്യോമസേനയിൽ ചേരാൻ കഴിയുമോ?

ഇത് ഓരോ രാജ്യത്തും വ്യത്യസത്യമായിരിക്കാം, പൊതുവെ അവർ തികഞ്ഞ ആരോഗ്യമുള്ള ഒരാളെയാണ് ഇഷ്ടപ്പെടുന്നത്. എയർഫോഴ്‌സ് പോലുള്ള ഒരു സാഹചര്യത്തിൽ നിങ്ങളുടെ ശരീരത്തിന്റെ ഏതെങ്കിലും പരാജയം സ്വീകാര്യമല്ല എന്നതാണ് കാരണം. ഇത് രാജ്യത്ത് ലഭ്യമായ മാനവ വിഭവശേഷിയെയും ആശ്രയിച്ചിരിക്കും. മിക്ക ഹാർട്ട് മർമറുകളും കാര്യമായ ഹൃദ്രോഗവുമായി ബന്ധമില്ലാത്തതും സാധാരണ സിവിലിയൻ ജീവിതത്തിന് അനുയോജ്യവുമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ സൈനീക ജീവിതത്തിൽ ഹൃദയതിന്നുള്ള സമ്മർദ്ദം സാധാരണ ജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. സിവിലിയൻ ജീവിതത്തിൽ പോലും ഹാർട്ട് മർമർ ഉള്ളയാൾ എക്കോകാർഡിയോഗ്രാം പോലെയുള്ള ഉചിതമായ പരിശോധനകൾ വഴി കാര്യമായ ഹൃദ്രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.