ഹൃദയത്തിന്റെ രക്തകുഴലിലെ രക്തക്കട്ടകൾകൊണ്ടുള്ള ബ്ലോക്കുകൾ എങ്ങനെ നീക്കംചെയ്യാം?

ഹൃദയത്തിന്റെ രക്തകുഴലിലെ രക്തക്കട്ടകൾകൊണ്ടുള്ള ബ്ലോക്കുകൾ എങ്ങനെ നീക്കംചെയ്യാം?

ഹൃദയപേശികൾക്ക് ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകളാണ് കൊറോണറി ആർട്ടറികൾ. കൊറോണറി ആർട്ടറിയിലെ രക്തകട്ടകൾ ഹൃദയപേശികളിലെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹത്തെ തടയും, ഇത് ഹാർട്ട് അറ്റാക്കിന് കാരണമാകുന്നു, ഇത് സാങ്കേതികമായി മയോകാർഡിയൽ ഇൻഫാർക്ഷൻ എന്നറിയപ്പെടുന്നു. സ്ട്രെപ്റ്റോകൈനേസ്, യുറോകിനേസ്, ടിഷ്യു പ്ലാസ്മിനോജൻ ആക്‌റ്റിവേറ്റർ, ടെനെക്‌ടെപ്ലേസ്, റിറ്റെപ്ലേസ് തുടങ്ങിയ ക്ലോട്ട് ബസ്റ്റിംഗ് മരുന്നുകൾ വഴി കൊറോണറി ആർട്ടറിയിലെ രക്തകട്ടകൾ അലിയിക്കാം.

കൊറോണറി ആർട്ടറിയിലേക്ക് ഒരു ക്ലോട്ട് ആസ്പിറേഷൻ ഉപകരണം കടത്തി കട്ടപിടിച്ച രക്തം വലിച്ചെടുക്കുന്നതിലൂടെയും രക്ത കട്ടകൾ നീക്കംചെയ്യാം. ഇത് ത്രോംബസ് ആസ്പിറേഷൻ എന്നാണ് അറിയപ്പെടുന്നത്. മറ്റൊരു തരം ഉപകരണത്തിന് ഒരു ജെറ്റ് ഉപയോഗിച്ച് രക്ത കട്ടയെ വിഘടിപ്പിക്കാനും പിന്നീട് അത് വലിച്ചെടുക്കാനും കഴിയും.

അഗ്രഭാഗത്ത് ബലൂൺ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ട്യൂബായ ബലൂൺ കത്തീറ്റർ ഉപയോഗിച്ചും രക്ത കട്ടകൾ നീക്കം ചെയ്യാം. ഇതിന് ശേഷം രക്ത കുഴൽ വീണ്ടും അടയാതിരിക്കാൻ ഒരു സ്പ്രിങ് പോലുള്ള സ്റ്റെന്റ് രക്തക്കുഴലിൽ നിക്ഷേപിക്കും. കൊറോണറി ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിങ്ങും എന്ന് ഈ പ്രക്രിയ അറിയപ്പെടുന്നു. കൊറോണറി ആർട്ടറിയിൽ വലിയ അളവിൽ രക്ത കട്ടകൾ ഉണ്ടെങ്കിൽ ആൻജിയോപ്ലാസ്റ്റിക്കും സ്റ്റെന്റിംഗിനും മുമ്പായി ത്രോംബസ് ആസ്പിറേഷൻ നടത്താം. ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിംഗും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രീതിയാണ്, കാരണം അതിനനുകൂലമായ കൂടുതൽ തെളിവുകൾ നമുക്കുണ്ട്.