ഐ സി യൂ മോണിറ്ററുകളിൽ നിരീക്ഷിക്കുന്ന പ്രധാന പാരാമീറ്ററുകൾ എന്തൊക്കെയാണ്?
ഐ സി യൂ മോണിറ്ററുകളിൽ നിരീക്ഷിക്കുന്ന പ്രധാന പാരാമീറ്ററുകൾ എന്തൊക്കെയാണ്?
ഇസിജി, രക്തസമ്മർദ്ദം, ശ്വസനം, ഹൃദയമിടിപ്പ് എന്നിവയാണ് മിക്ക ഐ സി യൂ മോണിറ്ററുകളിലും പ്രദർശിപ്പിച്ചിരിക്കുന്ന പാരാമീറ്ററുകൾ. ഓക്സിജൻ സാച്ചുറേഷൻ, ഉഛ്വാസ വായുവിലെ കാർബൺ ഡൈ ഓക്സൈഡ്, താപനില എന്നിവയ്ക്കായി മൊഡ്യൂളുകൾ ചേർക്കാവുന്നതാണ്. രക്തസമ്മർദ്ദം നിരീക്ഷിക്കുന്നത് കഫ് ഉപയോഗിച്ച് നോൺ-ഇൻവേസീവ് ആയോ, ധമനിയുടെ ഉള്ളിൽ ഒരു ക്യാനുല ഉപയോഗിച്ച് ഇൻവേസീവ് ആയോ നടത്താം. മിക്ക ഇൻവേസീവ് മോണിറ്ററുകളിലും സെൻട്രൽ വീനസ് മർദ്ദവും നിരീക്ഷിക്കപ്പെടുന്നു. ഓരോന്നിനും പ്രത്യേക സെൻസറോ ട്രാൻസ്ഡ്യൂസറോ മോണിറ്ററിൽ ഒരു അധിക ചാനലും ആവശ്യമാണ്. അത്യാധുനിക ഇസിജി നിരീക്ഷണത്തിന് മയോകാർഡിയൽ ഇസ്കീമിയ സൂചിപ്പിക്കുന്ന എസ്ടി എലിവേഷനും കാർഡിയാക് ആറിഥ്മിയയും സ്വയമേവ കണ്ടെത്താനാകും.
