പ്രായത്തിനനുസരിച്ച് ഹൃദ്രോഗം വരാനുള്ള സാധ്യത

പ്രായത്തിനനുസരിച്ച് ഹൃദ്രോഗം വരാനുള്ള സാധ്യത

ഹൃദ്രോഗം വരാനുള്ള സാധ്യത പ്രായത്തിനനുസരിച്ച് വർദ്ധിക്കുമെന്ന് എല്ലാവർക്കും അറിയാം.

കൊറോണറി ധമനികളുടെ രോഗത്തിനുള്ള അപകട ഘടകമായി പ്രായം കണക്കാക്കുമ്പോൾ, പുരുഷന്മാർക്ക് നാൽപ്പത്തിയഞ്ച് വയസ്സിൽ കൂടുതലും സ്ത്രീകൾക്ക് അമ്പത്തിയഞ്ച് വയസ്സിൽ കൂടുതലും ആണ് കണക്കാക്കുന്നത്.

അകാല കൊറോണറി ധമനി രോഗത്തിന്റെ കുടുംബ ചരിത്രം പരിഗണിക്കുമ്പോൾ, അൻപത്തിയഞ്ച് വയസ്സിന് മുൻപ് അച്ഛനോ സഹോദരനോ അല്ലെങ്കിൽ അറുപത്തഞ്ചു വയസ്സിന് മുൻപ് അമ്മക്കോ സഹോദരിക്കോ രോഗം ഉണ്ടായാൽ പോസിറ്റീവ് കുടുംബ ചരിത്രം ആയി കണക്കാക്കുന്നു.