ഫെനെസ്ട്രേറ്റഡ് ഫോണ്ടാൻ ഓപ്പറേഷൻ എന്താണ്?
ഫെനെസ്ട്രേറ്റഡ് ഫോണ്ടാൻ ഓപ്പറേഷൻ എന്താണ്?
ഫോണ്ടാൻ സർക്യൂട്ടിന്റെ ഭാഗിക ഫെനസ്ട്രേഷൻ, അഥവാ ഹൃദയത്തിന്റെ മേലെ അറകൾ തമ്മിൽ ഒരു ദ്വാരം ഉണ്ടാക്കുന്നത് ഫോണ്ടാൻ ഓപ്പറേഷന് ശേഷം ചിലരിൽ ഉണ്ടാകുന്ന സിരകളിലെ വർദ്ധിച്ച മർദ്ദം ഒഴിവാക്കുന്നു. പ്രോട്ടീൻ ലൂസിങ് എന്ററോപ്പതി അഥവാ കുടലുകൾ വഴി പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥക്ക് സിരകളിലെ ഉയർന്ന മർദ്ദം കാരണമാകാം. ഇത് മൂലം രക്തത്തിലെ പ്രോട്ടീനിന്റെ അളവ് ഗണ്യമായി കുറയുകയും ശരീരം ആസകലം നീര് ഉണ്ടാകുകയും ചെയ്യാം. ഈ പ്രശ്നം പരിഹരിക്കാനാണ് ഫോണ്ടാൻ സർക്യൂട്ടിന്റെ ഭാഗിക ഫെനസ്ട്രേഷൻ ഉണ്ടാക്കുന്നത്. വെയ്നുകളിലെ മർദ്ദം ലഘൂകരിക്കുന്നതിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. പക്ഷെ ഒരു പാർശ്വ ഫലം രക്തത്തിലെ ഓക്സിജന്റെ അളവ് സ്വല്പം കുറയാം എന്നതാണ്. ഓപ്പറേഷൻ കൂടാതെ കത്തീറ്ററൈസേഷൻ ലബോറട്ടറിയിൽ വെച്ച് നടത്തുന്ന കത്തീറ്റർ അധിഷ്ഠിത പ്രക്രിയയിലൂടെയും ഫോണ്ടാൻ സർക്യൂട്ടിന്റെ ഭാഗിക ഫെനസ്ട്രേഷൻ ഉണ്ടാക്കാം. രക്തത്തിലെ ഓക്സിജൻ നിലവാരം വല്ലാതെ താണു പോവുകയാണെങ്കിൽ കത്തീറ്റർ അധിഷ്ഠിത പ്രക്രിയയിലൂടെ ഫോണ്ടാൻ ഫെനസ്ട്രേഷൻ അടക്കാനും സാധിക്കും.